മ​ധു​ര​വും ട്രൈ ​ഗ്ലി​സ​റൈ​ഡും ത​മ്മി​ൽ എ​ന്താ​ണു ബ​ന്ധം?
മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ വ​ച്ച് അ​ത് ആ​ഗീ​ര​ണം ചെ​യ്യ​പ്പെ​ട്ട ശേ​ഷം ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് പ​ഞ്ച​സാ​ര​യാ​യി മാ​റും. ആ​ഹാ​ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ഗ്ലൂ​ക്കോ​സാ​യാ​ണു മാ​റു​ന്ന​ത്.

ഫ​ല​ത്തി​ൽ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കൂ​ടും. അ​മി​ത​മാ​യി മ​ധു​ര​ത്തി​ന്‍റെ കാ​ല​റി കൂ​ടി​യി​ൽ ശ​രീ​ര​ത്തി​ൽ അ​തു അ​സി​റ്റേ​റ്റി​ന്‍റെ തോ​തു കൂ​ടും. ത​ത്ഫ​ല​മാ​യി ട്രൈ​ഗ്ലി​സ​റൈ​ഡി​ന്‍റെ തോ​തും കൂ​ടും.

കൊ​ള​സ്ട്രോ​ൾ പോ​ലെ​യു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ. എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കു​ന്നു​വോ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ത്ര​ത്തോ​ളം കൂ​ടും. ഉ​യ​ർ​ന്ന തോ​തി​ൽ ട്രൈ ​ഗ്ലി​സ​റൈ​ഡ് ഉ​ണ്ടാ​കു​ന്ന​തു ഹാ​ർ​ട്ട് അ​റ്റാ​ക്കി​നു വ​രെ കാ​ര​ണ​മാ​വാം. കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ത്ര​യു​മി​ല്ലെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന(​റി​സ്ക് ഫാ​ക്ട​ർ) ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡ്.)


ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, ഐ​സ്ക്രീം, ചോ​ക്ലേ​റ്റ് എ​ന്നി​വ​യി​ലു​മു​ള്ള ബ​ട്ട​റും പ​ഞ്ച​സാ​ര​യും ട്രൈ​ഗ്ലി​സ​റൈ​ഡി​ന്‍റെ തോ​തു വ​ർ​ധി​പ്പി​ക്കും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക..​പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ശ​രീ​ര​ഭാ​രം കൂ​ടും. കൂ​ടാ​തെ അ​തു ട്രൈ ​ഗ്ലി​സ​റൈ​ഡി​ന്‍റെ തോ​തു കൂ​ട്ടും.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​ത​മോ​ഹ​ൻ,
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്