കുട്ടികളിലെ കേൾവിക്കുറവ് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമോ?
* കേ​ൾ​വി​ക്കു​റ​വു​ള്ള​വു​മാ​യി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യത്തിൽ ശ്രദ്ധിക്കേണ്ടത്

കേ​ൾ​വി​ക്കു​റ​വു​ള്ള വ​യോ​ധി​ക​രോ​ട് സ്വ​ഭാ​വി​ക​മാ​യു​ള്ള രീ​തി​യി​ലും തു​റ​ന്നും സം​സാ​രി​ക്കേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. അ​വ​രെ ബ​ഹു​മാ​നി​ക്കേണ്ടതും അ​വ​രു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കേ​ണ്ട​തു​മാ​ണ്.

* തീ​വ്ര​മാ​യ കേ​ൾ​വി​ക്കു​റ​വു​ള്ള കു​ട്ടി​ക​ളി​ലെ മാ​ന​സി​ക ആ​രോ​ഗ്യം

കേ​ൾ​വി​ക്കു​റ​വ് നേ​രി​ട്ട് വൈ​കാ​രി​ക​വും സ്വാ​ഭാ​വി​ക​വും മാ​ന​സി​ക ആ​രോ​ഗ്യ​പ​ര​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. പ​ക്ഷേ, ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വൈ​കാ​രി​ക​വും സ്വാ​ഭാ​വി​ക​വും മാ​ന​സി​ക​വ​ള​ർ​ച്ചയുമാ​യും ബ​ന്ധ​പ്പെ​ട്ട് അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ങ്ങ​നെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ സാ​ധാ​ര​ണ കേ​ൾ​വി​യു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ലാ​ണു കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു പ​രി​ച​ര​ണം ന​ൽ​കു​ന്ന ആ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ പ​റ്റാ​തെ ആ​വു​ക​യും അ​തു ഭാ​ഷാ​വി​ക​സ​ന​ത്തി​ൽ വൈ​ക​ല്യ​ത്തി​ന് ഒ​രു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

പ്ര​ത്യേ​കി​ച്ചു സാ​ധാ​ര​ണ കേ​ൾ​വി​യു​ള്ള മാ​താ​പി​താ​ക്ക​ൾ​ക്കു ജ​നി​ക്കു​ന്ന ബ​ധി​ര​രാ​യ കു​ട്ടി​ക​ളി​ലാ​ണ് ഇ​ങ്ങ​നെ കാ​ണു​ന്ന​ത്. ഇ​തു പി​ന്നീ​ടു കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യെ ബാ​ധി​ക്കു​ക​യും കൂ​ട്ടു​കാ​രു​മാ​യി വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ പ​റ്റാ​തെ​യാ​വു​ക​യും ചെ​യ്യു​ന്നു.

* നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ൽ എന്തിന്?

ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ലും പ്ര​ത്യേ​കി​ച്ചു കു​ട്ടി ആ​റു മാ​സ​മാ​കു​ന്ന​തി​നു മു​ന്പ് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും കു​ട്ടി​യു​ടെ ഭാ​ഷാ​വി​ക​സ​ന​ത്തി​നും സ​ഹാ​യി​ക്കും.

മാ​താ​പി​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നും വൈ​കാ​രി​ക നി​യ​ന്ത്ര​ണ​ത്തി​നും ബ​ധി​ര​നാ​യ ഒ​രു കു​ട്ടി​ക്ക് മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ലും ആ​ശ​യ​വി​നി​മ​യ​വും സ​ഹാ​യി​ക്കു​ന്നു.

* അവരെ ഒറ്റപ്പെടുത്തരുത്

കേ​ൾ​വി​ക്കു​റ​വു​ള്ള ആ​ളു​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് വ​യോ​ധി​ക​ർ​ക്ക് ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ സാ​ര​മാ​യ കു​റ​വു​ണ്ടാ​കും. സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലി​നും മാ​ന​സി​ക ഏ​കാ​ന്ത​ത​യ്ക്കും കേ​ൾ​വി​ക്കു​റ​വ് കാ​ര​ണ​മാ​കു​ന്നു. കേ​ൾ​വി​ക്കു​റ​വു​ള്ള കു​ട്ടി​ക​ൾ​ക്കു വൈ​കാ​രി​ക സ്വ​ഭാ​വി​ക പ്ര​ശ്ന​ങ്ങ​ളും നാ​ഡീ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. കു​ട്ടി​ക്ക് ആ​റു​മാ​സ​മാ​കു​ന്ന​തി​നു​മു​ന്പു​ള്ള ഇ​ട​പെ​ട​ൽ കു​ട്ടി​യു​ടെ ഭാ​ഷാ വി​ക​സ​ന​ത്തി​നും മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​വും ആ​ശ​യ​വി​നി​മ​യ​വും ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തി​ലും മു​ഖ്യ​പ​ങ്കു വ​ഹി​ക്കു​ന്നു.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജോർജ് കുരുവിള താമരപ്പള്ളി
M.S (ENT), FRCS (Glasg.), Fellowship in Paediatric ENT surgery (Canada)
ഹെഡ് - ഇഎൻടി & കോക്ലിയാർ ഇംപ്ലാന്‍റ് സർജറി, ലൂർദ് ആശുപത്രി, കൊച്ചി.