രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!
Wednesday, September 1, 2021 3:52 PM IST
ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള​ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള​ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള​ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള​ളി​ക്കു​ണ്ട്.

ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള​ളി മു​റി​ച്ചു വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള​ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്.

ഉള്ളി അരിയേണ്ടത് എപ്പോൾ?

സാ​ല​ഡു​ക​ളി​ൽ ഉ​ള​ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. അ​ധി​ക​നേ​രം ഉ​ള​ളി അ​രി​ഞ്ഞു തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം.

വി​ള​ന്പു​ന്ന​തി​നു തൊട്ടുമു​ന്പു മാ​ത്ര​മേ ള​ള​ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടു​ള​ളൂ. ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള​ളൂ. അ​ല്ലെ​ങ്കി​ൽ അ​തി​നെ ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം.

ഡെയിഞ്ചർ സോൺ

ഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ ക​ട​ന്നു​കൂ​ടാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സാ​ല​ഡി​നു​ള​ള പ​ച്ച​ക്ക​റി​ക​ൾ നേ​ര​ത്തേ മു​റി​ച്ചാ​ൽ അ​തു ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക. വി​ള​ന്പാ​ൻ നേ​രം മാ​ത്രം പു​റ​ത്തേ​ടു​ക്കു​ക. ഒ​ന്നു​കി​ൽ ത​ണു​പ്പി​ച്ചു വ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ ചൂ​ടാ​ക്കി വ​യ്ക്കു​ക. ആ​റ് ഡി​ഗ്രി​ക്കും 60 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​ണു ഡെ​യി​ഞ്ച​ർ സോ​ണ്‍. ഈ ​താ​പ​നി​ല​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണം ചീ​ത്ത​യാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്താൽ

ഫാ​സ്റ്റ് ഫുഡ് വി​ഭ​വ​ങ്ങ​ൾ ത​യാ​ർ ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​വും വൃ​ത്തി​യു​ള​ള​താ​യി​രി​ക്ക​ണം. അ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ചേരുവകളിൽ കൂടിയും അ​ണു​ബാ​ധ​യു​ണ്ടാ​വാം. ഏ​തു സ​മ​യ​ത്തു​വേ​ണ​മെ​ങ്കി​ലും ഇ​തു സം​ഭ​വി​ക്കാം. ഫ്ര​ഷ് ചി​ക്ക​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞാ​ലും ഫ്രി​ഡ്ജി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ മൈ​ക്രോ​ബ്സ് ഒ​ന്നും പെ​രു​കു​ന്നി​ല്ല. എ​ന്നാ​ൽ പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ നോ​ർ​മ​ൽ താ​പ​നി​ല​യി​ൽ വ​രു​ന്പോ​ൾ സൂ​ക്ഷ്മാ​ണു​ക്ക​ൾ പെ​രു​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.


വിളന്പുന്നവർ വേസ്റ്റ് കൈകാര്യം ചെയ്താൽ

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ കൈ​യി​ൽ​നി​ന്നു ക​ണ്ടാ​മി​നേ​ഷ​ൻ(മാലിന്യം കലരൽ) വ​രാം. അ​ടു​ക്ക​ള​യി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി ചെ​യ്്ത ശേ​ഷം കൈ ​ക​ഴു​കാ​തെ അ​ല്ലെ​ങ്കി​ൽ മാ​സാ​ഹാ​രം കൈ​കാ​ര്യം ചെ​യ്യു​ക​യോ മ​റ്റോ ചെ​യ്ത​ശേ​ഷം കൈ​ക​ഴു​കാ​തെ ഫു​ഡ് കൈ​കാ​ര്യം ചെ​യ്താ​ൽ സൂ​ക്ഷ്മാ​ണു​ക്ക​ൾ ഫാ​സ്റ്റ് ഫു​ഡി​ലെ​ത്താം.

അ​താ​ണ് ക്രോ​സ് ക​ണ്ടാ​മി​നേ​ഷ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്്. പ​ല​പ്പോ​ഴും വി​ള​ന്പു​ന്ന​വ​ർ ത​ന്നെ​യാ​കും വേ​സ്റ്റും എ​ടു​ക്കു​ന്ന​ത്. അ​പ്പോ​ൾ വേ​സ്റ്റെ​ടു​ത്ത ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ വി​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ഴും ഫാ​സ്റ്റ്ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ട​ന്നു​കൂ​ടാ​നി​ട​യു​ണ്ട്.

പാകം ചെയ്തതും ചെയ്യാത്തതും ചേർത്തുവച്ചാൽ

ചി​ല​പ്പോ​ൾ ചി​ക്ക​ൻ മു​റി​ച്ച ബോ​ർ​ഡി​ൽ ത​ന്നെ​യാ​കും പ​ച്ച​ക്ക​റി​ക​ളും മു​റി​ക്കു​ന്ന​ത്. ഷ​വ​ർ​മ പോ​ലെ​യു​ള​ള വി​ഭ​വ​ങ്ങ​ൾ​ക്കു വേ​ണ്ട കാ​ബേ​ജും ചി​ല​പ്പോ​ൾ മു​റി​ക്കു​ന്ന​തു ചി​ക്ക​ൻ മു​റി​ച്ചു​വ​ച്ച അ​തേ പാ​ത്ര​ത്തി​ലാ​യി​രി​ക്കും.

അ​ങ്ങ​നെ​യും ക​ണ്ടാ​മി​നേ​ഷ​ൻ വ​രാം. അ​തു​പോ​ലെ ത​ന്നെ പാ​കം ചെ​യ്ത​തും അ​രി​ഞ്ഞ​തു​മാ​യ വി​ഭ​വ​ങ്ങ​ൾ ഫ്രി​ഡ്ജി​ൽ ചേ​ർ​ത്തു വ​യ്ക്കു​ന്പോ​ഴും ഒ​ന്നി​ലെ മൈ​ക്രോ ബാ​ക്ടീ​രി​യ മ​റ്റേ​തി​ലേ​ക്കു പ​ക​രാം. ഇ​വിടെയുമുണ്ട് ക്രോ​സ് ക​ണ്ടാ​മി​നേ​ഷ​ൻ. ഇ​റ​ച്ചി​യി​ൽ സ്പ​ർ​ശി​ച്ച ശേ​ഷം പ​ച്ച​ക്ക​റി എ​ടു​ക്കു​ന്പോ​ഴും ഇ​തു സം​ഭ​വി​ക്കാം. (തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്