അലർജിയും മാനസിക സംഘർഷവും തമ്മിൽ..?
Wednesday, October 13, 2021 3:40 PM IST
കു​റേ​യേ​റെ കാ​ല​മാ​യി ഒ​രു​പാ​ടുപേ​ർ അ​നു​ഭ​വി​ക്കു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു പ്ര​ശ്ന​മാ​ണ് അ​ല​ർ​ജി. മൂ​ക്കൊ​ലി​പ്പ്, തു​ട​ർ​ച്ച​യാ​യി തു​മ്മ​ൽ, വി​ട്ടു മാ​റാ​ത്ത ജ​ല​ദോ​ഷം, ശ്വാ​സം മു​ട്ട​ൽ, ആ​സ്ത്മ,
പി​ന്നെ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​തും അ​ല്ലാ​ത്ത​വ​യു​മാ​യ ച​ർ​മ്മ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത് അ​ല​ർ​ജി ആ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള വി​ശ്വാ​സം.

അ​ല​ർ​ജി ഉ​ണ്ടാ​കു​മ്പോ​ൾ കു​റേ പേ​ർ​ക്ക് ശ​രീ​രം മു​ഴു​വ​ൻ ചൊ​റി​ച്ചി​ൽ ഉ​ണ്ടാ​കും. ചി​ല​രി​ൽ ചൊ​റി​യു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ത​ടി​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്നു. കു​റേ പേ​ർ​ക്ക് തൊ​ണ്ട​യി​ൽ ചൊ​റി​ച്ചി​ലും ശ്വാ​സം മു​ട്ട​ലും ആ​കാം അ​നു​ഭ​വം.

പൊ​ടി, മ​ത്സ്യം, പൂ​മ്പൊ​ടി തു​ട​ങ്ങി ന​മ്മു​ടെ ചുറ്റുപാടുകളി ലുള്ള ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാം എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. കാ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും അ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ഗൗ​ര​വ​മാ​യി പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്: കു​റേ​യേ​റെ പേ​രി​ൽ അ​ല​ർ​ജി പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും അ​ല​ർ​ജി കാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്ന​തി​നും മാ​ന​സി​ക സം​ഘ​ർ​ഷം വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണ​മാ​കാ​റു​ണ്ട്.

അലർജി ഉണ്ടാകുന്നത്...

ഈ ​വി​ഷ​യ​ത്തി​ൽ ഗി​നി പ​ന്നി​ക​ളി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തെ കു​റി​ച്ച് കു​റേ കൊ​ല്ല​ങ്ങ​ൾ​ക്ക് മു​ൻ​പ് വാ​യി​ച്ചി​ട്ടു​ണ്ട്.ഒ​രു ചെ​റി​യ ഗ്രൂ​പ്പ് ഗി​നി പ​ന്നി​ക​ളി​ൽ ആ​ദ്യം മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി. പി​ന്നെ അ​വ​യെ അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ഒ​രു രാ​സ​പ​ദാ​ർ​ത്ഥ​ത്തി​ൻ്റ അ​ടു​ത്ത് എ​ത്തി​ച്ചു.

ഈ ​ഗി​നി പ​ന്നി​ക​ളി​ൽ അ​ല​ർ​ജി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ ചൊ​റി​ച്ചി​ൽ അ​സ​ഹ​നീ​യ​മാ​യ അ​വ​സ്ഥ​യി​ൽ ആ​യ​പ്പോ​ൾ മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ത്ത വേ​റെ ഒ​രു ഗ്രൂ​പ്പ് ഗി​നി പ​ന്നി​ക​ളെ​യും ഈ ​രാ​സ​പ​ദാ​ർ​ത്ഥ​ത്തി​ൻ്റ അ​ടു​ത്ത് എ​ത്തി​ച്ചു. ഈ ​ര​ണ്ടാ​മ​ത്തെ ഗ്രൂ​പ്പ് ഗി​നി പ​ന്നി​ക​ളി​ൽ അ​ല​ർ​ജി​യു​ടെ പ്ര​തി​ക​ര​ണം വ​ള​രെ നി​സാ​ര​മാ​യി​രു​ന്നു. മ​നു​ഷ്യ​രി​ലും ഈ ​വി​ഷ​യ​ത്തി​ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ലും ഇ​ത് ത​ന്നെ​യാ​ണ് മ​നസി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ന്നും കേ​ട്ടി​ട്ടു​ണ്ട്.

മാ​ന​സി​കാ​വ​സ്ഥ, ശ​രീ​ര​ത്തേ​യും ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി​യെ​യും കാ​ര്യ​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് ഇ​തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ നി​ര​യു​ടെ കാ​വ​ൽ ഭ​ട​ന്മാ​ർ ആ​ണ് വെ​ളു​ത്ത ര​ക്താ​ണു​ക്ക​ൾ.


നാം ​ന​മ്മു​ടെ ശ​രീ​ര​ത്തി​ന് യോ​ജി​ക്കാ​ൻ വി​ഷ​മ​മു​ള്ള പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി ചേ​രു​മ്പോ​ൾ അ​വ​യെ ചെ​റു​ക്കാ​നു​ള്ള ആ​ന്‍റി ബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി മൂ​ക്കി​ലും തൊ​ണ്ട​യി​ലും ശ്വാ​സ​കോ​ശ​ങ്ങ​ളി​ലും വ​യ​റി​ലും കു​ട​ലു​ക​ളി​ലും അ​തി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഇ​താ​ണ് അ​ല​ർ​ജി കാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പം.

ഉല്ലാസയാത്രകളിൽ...

സ്ഥി​ര​മാ​യി അ​ല​ർ​ജി​യും ആ​സ്ത്മ​യും സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളും ആ​യി ന​ട​ക്കു​ന്ന കു​റേ​യേ​റെ പേ​രു​ണ്ട്. എ​ത്ര മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ലും രോ​ഗ​ത്തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യും എ​ന്ന​ല്ലാ​തെ പൂ​ർ​ണ​മാ​യും രോ​ഗ​ശ​മ​നം എ​ളു​പ്പ​മാ​വു​ക​യി​ല്ല. പൊ​തു​വെ അ​ല​ർ​ജി​യും ആ​സ്ത്മാ​യും ഉ​ള്ള രോ​ഗി​ക​ളോ​ട്‌ ഡോ​ക്ട​ർ​മാ​ർ പൊ​ടി ത​ട്ട​രു​ത്, ത​ണു​ത്ത ആ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്ക​രു​ത് എ​ന്നെ​ല്ലാം പ​റ​യാ​റു​ണ്ട്.

എ​ന്നാ​ൽ, ബ​ഹു​ഭൂ​രി​പ​ക്ഷം ആ​സ്ത്മാ രോ​ഗി​ക​ളും തീ​ർ​ഥാ​ട​ന​വും ഉ​ല്ലാ​സ​യാ​ത്ര​യും പോ​കു​മ്പോ​ൾ എ​ത്ര പൊ​ടി ത​ട്ടി​യാ​ലും ഐ​സ്ക്രീം ക​ഴി​ച്ചാ​ലും ഒ​രു പ്ര​ശ്ന​വും ഉണ്ടാ​കാ​റി​ല്ല. ദീ​ർ​ഘ​കാ​ലം മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ലും പൂ​ർ​ണ​മാ​യ രോ​ഗ​ശ​മ​നം സാ​ധ്യ​മാ​കാ​തി​രി​ക്കു​ന്ന ഒ​രു​പാ​ട് രോ​ഗി​ക​ളി​ൽ രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ന​ട​ത്താ​റു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ല.

രോ​ഗ​ത്തി​നു പി​ന്നി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് കൂ​ടു​ത​ലാ​യി സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ത്.

മനസിൽ തൊട്ട്...

ഇ​ങ്ങ​നെ​യു​ള്ള രോ​ഗി​ക​ളി​ൽ ചി​കി​ത്സ​യോ​ടൊ​പ്പം മ​ന​ഃശാ​സ്ത്ര​പ​ര​മാ​യ സ​മീ​പ​നം കൂ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് എ​ങ്കി​ൽ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ദി​വ​സ​ങ്ങ​ൾ​ക്ക​കം രോ​ഗി​ക​ളി​ൽ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393