നാടൻ പച്ചക്കറികളും പഴങ്ങളും ശീലമാക്കാം
Tuesday, February 7, 2023 2:53 PM IST
ഡോ. ബി. ഹേമചന്ദ്രൻ
കാ​ൻ​സ​ർ പ്രതിരോധ ത്തിന് ഇ​നി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ കൂടി ശ്ര​ദ്ധി​ക്കേ​ണ്ട​
താ​ണ്.

നിരോക്സീകാരികൾ

നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ദി​വ​സ​വും നി​ശ്ചി​ത അ​ള​വി​ലെ​ങ്കി​ലും ശീ​ല​മാ​ക്കു​ക. ഇ​വ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നി​രോ​ക്സീ​കാ​രി​ക​ൾ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

ഭക്ഷണത്തിലെ മായം അപകടം

അ​മി​ത കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്താ​ൽ വി​ഷ​ലി​പ്ത​മാ​ണ് കേ​ര​ള​ത്തി​ലെ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മെ​ന്ന കാ​ര​ണ​ത്താ​ൽ ചി​ല​ർ അ​വ പാ​ടെ ഉ​പേ​ക്ഷി​ക്കു​ക​യും പ​ക​രം മ​ത്സ്യ മാം​സാ​ദി​ക​ളി​ൽ സു​ര​ക്ഷി​ത​ത്വം ക​രു​തി അ​വ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ പലപ്പോഴും അ​വ​യും രാ​സപ്രയോഗങ്ങൾക്കു വിധേയമാക്കിയാണു വിപണിയിലെത്തി ക്കുന്നതെന്നും ജനം മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു. സ്വ​ന്തം ഭ​ക്ഷ​ണ​ത്തി​ൽ മാ​യം ചേ​ർ​ക്കു​ന്ന ഒ​രേ ഒ​രു ജീ​വി മ​നു​ഷ്യ​നാ​ണ് എ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ എ​ല്ലാം വി​ഷ​ലി​പ്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ശരീരം ശുദ്ധമാക്കാം

അ​വി​പ​ത്തിചൂ​ർ​ണം പോ​ലെ​യു​ള്ള വ​യ​റി​ള​ക്കാ​നു​ള്ള ഔ​ഷ​ധ​ങ്ങ​ളു​ടെ​യും ത്രി​ഫ​ല, അ​ശ്വ​ഗ​ന്ധ പോ​ലെ​യു​ള്ള നി​രോ​ക്സീ​കാ​രി​ക​ളാ​യ ഔ​ഷ​ധ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം വൈ​ദ്യ നി​ർ​ദേ​ശാ​നു​സ​ര​ണം നി​ശ്ചി​ത കാ​ല​യ​ള​വി​ൽ ശീ​ലി​ക്കാ​വു​ന്ന​താ​ണ്.


പഞ്ചകർമ ചികിത്സ

ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നി​ർ​ഹ​രി​ക്കു​ന്ന​തി​ന് ആ​യു​ർ​വേ​ദം അ​നു​ശാ​സി​ക്കു​ന്ന പ​ഞ്ച​ക​ർ​മ ചി​കി​ത്സ​ക​ളും വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രി​ക്കും.
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടുത്താം

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തു​ക. നി​ത്യ​ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പേ​ന​ക​ൾ, റീ​ഫി​ല്ല​റു​ക​ൾ, ടൂ​ത്ത് ബ്ര​ഷു​ക​ൾ അ​ങ്ങ​നെ നി​ര​വ​ധി ഇ​ന​ങ്ങ​ൾ പു​നഃചം​ക്ര​മ​ണം ന​ട​ക്കാ​തെ ഭൂ​മി​ക്കു ഭാ​ര​മാ​കു​ക​യും പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു.

പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​മ്പോ​ളു​ണ്ടാ​കു​ന്ന വി​ഷ​വാ​ത​ക​ങ്ങ​ൾ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​വ​യാ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ബി. ഹേമചന്ദ്രൻ,
സീനിയ‌ർ ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യ വൈദ്യശാല, കോട്ടയം.