ചെറുനാരങ്ങാനീര് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഖകരമാക്കാൻ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
പഞ്ചസാരയും കൃത്രിമ മധുരവും നിറങ്ങളും കൃത്രിമ രുചിയും ചേർത്ത ഭക്ഷണം, ഫാറ്റ് ഫ്രീ, ഷുഗർ ഫ്രീ, ലോ ഫാറ്റ് തുടങ്ങിയ ലേബലുള്ള ഭക്ഷണങ്ങൾ, കടുക്, ചോളം, മധുരക്കിഴങ്ങ്, മരച്ചീനി, കാബേജ്, കോളി ഫ്ളവർ ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ലെന്ന് അറിയാമെങ്കിലും ഇവയിൽ ചിലതിന്റെ രുചി വൈവിധ്യം പലർക്കും ഒഴിവാക്കാനാകില്ല.
അതിനാൽ കപ്പ കഴിക്കണമെങ്കിൽ നന്നായി വേവിച്ച് അതിനൊപ്പം കടൽമത്സ്യമോ ചിക്കനോ കറിവച്ചതുകൂടി കഴിക്കണം. എന്നാലും അതൊരു സ്ഥിരം ഭക്ഷണമാക്കാൻ ശ്രമിക്കുകയുമരുത്. (തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481