ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും താള് ഫലപ്രദമാണ്. ഫൈബറും മിഥിയോണും കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
കൊഴുപ്പ് തീരെ കുറവുള്ള പച്ചിലയാണ് ഇതെന്നതും ശ്രദ്ധേയം.
കണ്ണുകള്‍ക്ക് ഉത്തമം താള് കറിയുടെ ഹൈലൈറ്റ് പുളിയാണ്. വൈറ്റമിന്‍ എ ധാരാളം ഉള്ളതിനാലാണിത്. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് ഏറെ സഹായകമാണ്.
താള് കറി ധാരാളമായി കൂട്ടുന്നതിലൂടെ കാഴ്ച ഉള്‍പ്പെടെയുള്ള കണ്ണ് സംബന്ധമായ അസുഖങ്ങളില്‍നിന്ന് രക്ഷനേടാനും സഹായകമാകും.
അമിതഭാരം, റെഡ് ബ്ലെഡ് സെല്‍സ് ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനും താള് ഉപയോഗപ്രദമാണ്. പ്രോട്ടീന്‍ ധാരാളമുണ്ടെങ്കിലും കൊഴുപ്പ് തീരെ കുറവുള്ളതാണ് താള് കറി. ശരീരത്തിന്റെ തൂക്കം കുറയ്ക്കണമെന്നുണ്ടെങ്കില്‍ താള് കറി ധാരാളമായി കഴിച്ചാല്‍ മതിയാകും.
അതോടൊപ്പം രക്തത്തിലെ ചുവപ്പ് സെല്‍സ് വര്‍ധിപ്പിക്കാനും താള് ഉപയോഗപ്രദമാണ്. അയണ്‍ കൂടുതല്‍ ഉള്ളതിനാല്‍ അനീമിയ പോലുള്ള രോഗത്തിനുള്ള പ്രതിവിധിയായും ഇത് ഉപയോഗിക്കാം.
ചുരുക്കത്തില്‍, തേങ്ങ അല്പം കൂടുതല്‍ ചേര്‍ത്ത് നല്ല താള് കറി ഉണ്ടാക്കി കഴിക്കാന്‍ ഒട്ടും വൈകേണ്ട...