ദഹനം, ഷുഗർ നിയന്ത്രം ദഹനത്തെ ശക്തിപ്പെടുത്തുകയാണ് അയമോദകത്തിന്റെ ഏറ്റവും വലിയ കർത്തവ്യങ്ങളിൽ ഒന്ന്. ദഹനം കാര്യക്ഷമമായാൽ പോഷകങ്ങൾ വിഘടിക്കുകയും അത് ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയും ചെയ്യുന്നു. അതിലൂടെ കൊളസ്ട്രോൾ നിയന്ത്രണത്തിൽവരും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വെറുംവയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് സഹായകമാണ്. ചീത്ത കൊളസ്ട്രോളിന്റെ ഒരു മറുവശമായി രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നു കാണപ്പെടാറുണ്ട്.
ക്ഷീണമകറ്റും ദീർഘനേരം ഉറങ്ങിയിട്ടും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറയുന്നതാണ് ഇതിന്റെ കാരണം. ഈ പ്രശ്നം മൂലം ദഹനക്കേടും വന്നേക്കും.
രാവിലെ അയമോദകം വെള്ളം കുടിച്ച് ദിവസം ആരംഭിച്ചാൽ മെറ്റബോളിസം വേഗത്തിലാക്കാനും ശരീരത്തിലെ അമിത കലോറി കത്തിക്കാനും കഴിയും. അങ്ങനെ ശരീരഭാരവും കൊളസ്ട്രോളും നിയന്ത്രണത്തിലാകുന്നതിനൊപ്പം ക്ഷീണത്തിൽനിന്നും മുക്തരാകാം.
കരളിന്റെ ആരോഗ്യം ഒരു ടീസ്പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ വച്ചശേഷമാണ് രാവിലെ വെറുംവയറ്റിൽ അത് കുടിക്കേണ്ടത്. ഇത് കരളിന്റെ ആരോഗ്യത്തിനും നിർണായകമാണ്. കരളിനെ വിഷാംശം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
അയമോദകം ആയുർവേദ ഔഷധസസ്യമാണ്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ ദിനചര്യയുടെ ഭാഗമാക്കാം. എന്നിരുന്നാലം ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റംവരുത്തുന്നതിനു മുന്പ് ഒരു ഡയറ്റീഷനുമായോ ഡോക്ടറുമായോ കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.
മാത്രമല്ല, ഭക്ഷണത്തിൽ മാറ്റവും നിയന്ത്രണവും കൊണ്ടുവരേണ്ടതും വ്യായാമം ചെയ്യേണ്ടതും ശരീരത്തിന്റെ ആരോഗ്യാവസ്ഥയ്ക്കു നിർണായകമാണ്.