തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.