അകാലനര
കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതൽ പത്തു വർഷം നേരത്തെയാണ് ഇപ്പോൾ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലിയിലും വന്ന മാറ്റമാകാം ഇതിനു കാരണം. മുടിയുടെ നിറത്തിനു കാരണമായ മെലാനിൻ എന്ന വർണകം ശരീരത്തിൽ വിവിധ കാരണങ്ങളാൽ കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. തൈറോയിഡ് തകരാറുകളും പാരന്പര്യവും വേർണേഴ്സ് സിൻഡ്രം, തോംസണ് സിൻഡ്രം മുതലായ ശാരീരിക രോഗാവസ്ഥകളും അകാല നരയുണ്ടാക്കാം. കൃത്രിമ ഡൈകൾ മുടി ആകെ നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്നു. അകാല നരയെ ഒരു പരിധി വരെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട ു നിയന്ത്രിക്കാൻ സാധിക്കും.
അലോപേഷ്യ ഏരിയേറ്റ എന്ന ഓട്ടോ ഇമ്മൂണ് രോഗാവസ്ഥയിൽ, തലയിൽ ഒരിടത്തെ മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നു. ചിലരിൽ ഇത് ശരീരത്തിലും കാണാം. കരീരം സ്വന്തം മുടിവേരുകളെ തന്നെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ ചിലരിൽ തനിയെ മാറും, എന്നാൽ മറ്റു ചിലരിൽ ഇതു വ്യാപിച്ച് തലമുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയും മറ്റു ചിലരിൽ ഇതു വീണ്ട ും വരുന്ന അവസ്ഥയും ഉണ്ട ്. അതിനാൽ ചികിത്സ ചെയ്യുന്നതാണ് അഭികാമ്യം. ഹോമിയോപ്പതിയിൽ ഇതിനു വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഇതു കൂടാതെ ശസ്ത്രക്രിയ, പ്രസവം, ചില മരുന്നുകൾ, മുടിയിൽ അനുഭവപ്പെടുന്ന ബാഹ്യ സമ്മർദ്ദങ്ങൾ എന്നിവയുടെ ഫലമായും മുടികൊഴിയാം .
ഇതിനെ വൈദ്യ ഭാഷയിൽ റ്റീലോജെൻ എഫ്ളൂവിയം എന്നു പറയുന്നു.എന്നാൽ ഇതുപോലെ കാൻസർ ചികിത്സയിലുപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ കൊണ്ട ുണ്ടാകാവുന്ന മുടികൊഴിച്ചിലിനെ അനൊജെൻ എഫ്ളൂവിയം എന്നാണു പറയുന്നത്.
വിട്ടിൽ ചെയ്യാവുന്ന ലളിതമായ ചില പോംവഴികൾ
വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യഅളവിലെടുത്ത് അതിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് അടിച്ച് തലയിൽ പുരട്ടികഴുകുന്നതു വളരെ ഫലപ്രദമാണ്. 4.5-5.5 പിഎച്ച് വീര്യം മാത്രമുള്ള കടുപ്പം കുറഞ്ഞ ഷാന്പൂ ഉപയോഗിക്കുക. നാടൻ വഴികളായ ചെന്പരത്തി താളിയും ചീവയ്ക്ക പൊടി താളിയുമൊക്കെ സുരക്ഷിതമാണ്. ഷാന്പു ആഴ്ച്ചയിലൊരിക്കൽ ഉപയോഗിച്ചാൽ മതി. മുട്ട വെള്ളയും കറ്റാർവാഴ പൾപ്പും കണ്ടീഷണറായി ഉപയോഗിക്കാം. മുടിയിഴകളിൽ വിരലുകൾ വട്ടത്തിൽ മസാജുചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്ത ഓട്ടം കൂട്ടുകയും മുടി ത്വരിതഗതിയിൽ വളരുന്നതിനു സഹായിക്കുകയും ചെയ്യും.
മുടിയുടെ തകരാറുകൾക്ക് ഹോമിയോപ്പതി ചികിത്സ
മുടിയുടെ തകരാറുകൾക്ക ്ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. മുടി വളരാനും, മുടികൊഴിച്ചിലിനും, താരനും അകാല നരയ്ക്കും മരുന്നു ഹോമിയോപ്പതിയിലുണ്ട്.
രോഗത്തിനു കാരണമായ സാഹചര്യങ്ങളെയും ശാരീരികാവസ്ഥകളെയും മാറ്റി ചികിൽസിക്കുന്നതിനാൽ പിന്നീട് ആ രോഗം നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല എന്നതാണു ഹോമിയോപ്പതി ചികിൽസയുടെ ഒരുഗുണം. സമ്പത്തിക ചെലവും വളരെ കുറവാണ്.
ചികിത്സാ പരിചയവും നൈപുണ്യവുമുള്ള ഹോമിയോപ്പതിയിൽ അംഗീകൃത ചികിത്സാ യോഗ്യതയുള്ളവരെ മാത്രം കാണിക്കുക.
ഒാരോ രോഗിയുടെയും ശാരീരിക മാനസിക പ്രത്യേകതകളനുസരിച്ച് ഒരു താഴിന് ഒരു താക്കോലെന്ന പോലെ മരുന്നു വ്യത്യാസപ്പെടുമെന്നതിനാൽ ഹോമിയോപ്പതിയിൽ ഒരു തരം ഒറ്റമൂലി പ്രയോഗങ്ങളുമില്ല എന്നു മനസ്സിലാക്കുക. അങ്ങനെയുള്ള ചികിൽസകളെ കണ്ണുമടച്ച് വിശ്വസിക്കരുത്.
ഡോ.റിജുല കെ.പി BHMS PGDGC( PSY .COUNS)
ഹരിത ഒർഗാനിക് ഹെർബൽസ്
തൊണ്ടിയിൽ 670673, ഫോൺ- 9400447235