താരൻ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി കുതിർത്തുവച്ച ഉലുവ നന്നായരച്ചു കുഴന്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുന്പു പറഞ്ഞ പ്രകാരം തയാറാക്കിയ ഉലുവപേസ്റ്റ് തൈരിൽ ചാലിച്ചും തലയിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
താരനും തലയോട്ടിയിലെ ആരോഗ്യപ്രശ്നങ്ങളും പന്പകടക്കും. അകാലനര തടയാനും ഉലുവ സഹായകം. ഉലുവ ചേർത്തു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകിക്കളയുക. അകാലനര തടയാൻ ഗുണകരം.
അമിതവണ്ണം കുറയ്ക്കുന്നതിന് സൈനസ് , ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. അമിതവണ്ണം കുറയ്ക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലെ നാരുകൾ ഭക്ഷണത്തിലെ അമിതകൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്.
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം.