അർബുദചികിത്സയിൽ ദന്ത ഡോക്ടർക്ക് എന്തു കാര്യം?
Tuesday, February 8, 2022 3:34 PM IST
കാ​ൻ​സ​ർ ചി​കി​ത്സ​യിൽ പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത് മൂ​ന്ന് ചി​കി​ത്സാ​രീ​തി​ക​ളാ​ണ്. കീ​മോ​തെ​റാ​പ്പി. റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി.സ​ർ​ജ​റി. ഈ ​മൂ​ന്ന് ചി​കി​ത്സാ​രീ​തി​ക​ളി​ലും വാ​യി​ലും പ​ല്ലു​ക​ളി​ലും ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ലും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ ജീ​വി​ത​ത്തെ വ​ള​രെ​യ​ധി​കം ബാ​ധി​ക്കു​ന്നു. ന​മു​ക്ക് സം​സാ​രി​ക്കാനും ഭ​ക്ഷ​ണം ച​വ​ച്ച​ര​ച്ച് ഇ​റ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

പാ​ർ​ശ്വ​ഫ​ല​ം കുറയ്ക്കാൻ

ചി​കി​ത്സ​യ്ക്കു മു​മ്പ് ഡോ​ക്ട​ർമാരുമായി സം​സാ​രി​ച്ചു ദ​ന്ത - വാ​യ ​സം​ര​ക്ഷ​ണ രീ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തു വ​ഴി ന​ല്ലൊ​രു പ​രി​ധി​വ​രെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ ല​ഘൂ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കും. പ​ല​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ളാ​ണ് വ​രു​ന്ന​തെ​ങ്കി​ലും വ​ള​രെ സാ​ധാ​ര​ണ​മാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ അ​തി​ന് പ​രി​ഹാ​രം ക​രു​തി വയ്ക്കാനാവും.

കാ​ൻ​സ​ർ ചി​കി​ത്സ ന​ട​ത്തു​മ്പോ​ൾ ശ​രീ​ര​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റു പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി ഡോ​ക്ട​ർ കൃ​ത്യ​മാ​യി ന​മു​ക്ക് പ​റ​ഞ്ഞു​ത​രും. ദ​ന്ത ഡോ​ക്ട​റു​ടെ സ​ഹാ​യം കൂ​ടി ഉ​ണ്ടെ​ങ്കി​ൽ വാ​യ്ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ളും ജീ​വി​ത​രീ​തി​യി​ലെ മാ​റ്റ​ങ്ങ​ൾ വ​ഴി ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​വാ​ൻ സാ​ധി​ക്കും.

വാ​യ പ​രി​ശോ​ധി​ച്ച് വാ​യുടെ പൊ​തു​വാ​യു​ള്ള ആ​രോ​ഗ്യ​ത്തെ പ​റ്റി ഡോ​ക്ട​ർ ന​മു​ക്ക് പ​റ​ഞ്ഞു ത​രും. ഏ​തെ​ങ്കി​ലും പ​ല്ലി​ൽ പോ​ട് ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​ട​യ്ക്കു​ക​യും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ റു​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ൻ​റ് ചെ​യ്ത് രോ​ഗാ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ചി​കി​ത്സ​യ്ക്ക് മു​മ്പ്

മോ​ണ​യു​ടെ ആ​രോ​ഗ്യം വ​ള​രെ​യ​ധി​കം പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​യ​തി​നാ​ൽ ചി​കി​ത്സ​യ്ക്ക് മു​മ്പ് പ​രി​ശോ​ധി​ച്ചു ക്ലീ​നി​ങ് ന​ട​ത്തു​ന്ന​ത് മോ​ണ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ഗു​ണം ചെ​യ്യും.​ മോ​ണ​യ്ക്ക് പ​ഴു​പ്പ് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട ചി​കി​ത്സ​ക​ൾ ന​ട​ത്തി​യാ​ൽ വാ​യ്ക്കു​ള്ളി​ൽ കാ​ൻ​സ​ർ ചി​കി​ത്സാ സ​മ​യ​ത്ത് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രമാവും.

റേഡിയേഷനു മുന്പേ

കാ​ൻ​സ​റി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​കി​ച്ച് റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ന​ട​ത്തു​ന്ന സ​മ​യ​ത്ത് പ​ല്ലു​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ൻ​ഫെ​ക്ഷ​ൻ സംഭവി ച്ച് വേ​ദ​ന ഉ​ണ്ടാ​യാ​ൽ അ​ത് എ​ടു​ത്തു​ക​ള​യു​ന്ന​തിനു സാ​ധി​ക്കു​ക​യി​ല്ല. അ​തി​നാ​ലാ​ണ് ചി​കി​ത്സ​യ്ക്ക് മു​മ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണം എ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന​ത് .

സാ​ധാ​ര​ണ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ :
1. വാ​യ വ​ര​ൾ​ച്ച
2. ഉ​മി​നി​ർ ക​ട്ടി കൂ​ടു​ന്ന​ത്
3. രു​ചി വ്യ​ത്യാ​സം
4. വാ​യ്ക്കു​ള്ളി​ലെ അ​ൾ​സ​ർ
5. പ​ല്ലു​ക​ൾ​ക്ക് പോ​ട്
6. ഭ​ക്ഷ​ണം ഇ​റ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്
7. ഭ​ക്ഷ​ണം ച​വ​യ്ക്കാ​നും വാ​യ തു​റ​ക്കാ​നു​മുള്ള ബു​ദ്ധി​മു​ട്ട്
8. മോ​ണ ത​ടി​പ്പും ക​ഴ​ലി​ച്ച​യും
9. വാ​യ​നാ​റ്റം

ഇ​തെ​ല്ലാം ചി​കി​ത്സാ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ്. എ​ങ്കി​ൽ ത​ന്നെ​യും ഭൂ​രി​ഭാ​ഗ​വും ചി​കി​ത്സ അ​വ​സാ​നി​ക്കു​മ്പോ​ൾ മാ​റി​ക്കൊ​ള്ളും.​ ചി​കി​ത്സ​യ്ക്കുമു​മ്പ് ഇ​തി​നു​ള്ള
പ​രി​ഹാ​ര​മാ​ർഗ​ങ്ങ​ളും മു​ന്നി​ൽ ക​ണ്ടാ​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ന​ല്ലൊ​രു പ​രി​ധി​വ​രെ ന​മു​ക്ക് പ​രി​ഹ​രി​ക്കാ​നാ​വും.

റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി ക​ഴു​ത്തി​ലും ത​ല​യു​ടെ ഭാ​ഗ​ത്തും ന​ട​ത്തു​മ്പോ​ൾ മു​ക​ളി​ൽ പ​റ​ഞ്ഞ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ​ഇ​ത് ചി​കി​ത്സ​യ്ക്ക് ശേ​ഷ​വും കു​റ​ച്ചു കൂ​ടു​ത​ൽ കാ​ലം നി​ല​നി​ൽ​ക്കാൻ സാ​ധ്യ​ത​യു​ണ്ട്.

(തുടരും)

ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903