വാസക്ടമിയും ട്യൂബക്ടമിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
വൃഷണങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങൾ ശുക്ലത്തിൽ എത്തിച്ചേരാതിരിക്കാൻ ബീജവാഹിനിക്കുഴലിൽ തടസമുണ്ടാക്കുന്ന രീതിയാണിത്. ഇടതും വലതും ഉള്ള രണ്ടു വൃഷണങ്ങളിലെയും ചർമത്തിൽ ചെറിയ മുറിവുണ്ടാക്കി ബീജവാഹിനി കുഴലുകളുടെ കുറച്ചു ഭാഗം ഛേദിക്കുകയും മുറിച്ച ഭാഗങ്ങൾ ബീജം കടക്കാത്ത വിധം ബന്ധിക്കുകയും ചെയ്യുന്നു. ഇതാണ് വാസക്ടമി. അണ്ഡവാഹിനീ നാളങ്ങളിൽ തടസമുണ്ടാക്കുന്നതിനാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. പൊക്കിളിനു താഴെയായി രണ്ടു സെന്റീ മീറ്റർ നീളത്തിൽ മുറിവുണ്ടാക്കിയാണ് ഇതു ചെയ്യുന്നത്.


അണ്ഡവാഹിനിക്കുഴലിന്റെ കുറച്ചുഭാഗം മുറിച്ചുമാറ്റി, അണ്ഡത്തിന്റെ സഞ്ചാരപാത തടസപ്പെടുത്തുന്നതു കൊണ്ട് അണ്ഡത്തിന് ഗർഭപാത്രത്തിൽ എത്തിച്ചേരാൻ കഴിയാതെ വരുന്നു. അണ്ഡവാഹിനിക്കുഴലിൽ കെട്ടോ, ക്ലിപ്പോ ഇടുന്ന രീതിയും പ്രചാരത്തിലുണ്ട്. പ്രസവത്തോടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതെങ്കിൽ അതിനെ മിനിലാപ് എന്നു പറയും. താക്കോൽ ദ്വാരശസ്ത്രക്രിയയായും ഇത് ചെയ്യുന്നുണ്ട്.