ശലഭ രാജാവ് "ഒറ്റവാലൻ ശലഭം' കൗതുകമാകുന്നു
Tuesday, November 30, 2021 2:25 AM IST
ഒറ്റവാലൻ ശലഭം കൗതുകമാകുന്നു. മലന്പ്രദേശമായ കടപ്പാറ തളികകല്ലിൽ കാണപ്പെടുന്ന അപൂർവ്വയിനം ഒറ്റവാലൻ ചിത്രശലഭം വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്.
ശലഭ രാജാവ് എന്നൊക്കെ അറിയപ്പെടുന്ന ഗരുഢ ശലഭത്തോളം വലിപ്പമുള്ള ഈ ഇനം ശലഭം പറക്കുന്പോൾ തന്നെ നല്ല ശബ്ദമുണ്ടാകുന്നുണ്ടെന്ന് ശലഭത്തെ സ്ഥിരമായി കാണുന്നവർ പറയുന്നു.
വവ്വാൽ പറന്നെത്തുന്നതുപോലെയാണ് രാത്രികാലങ്ങളിൽ ലൈറ്റ് ഇട്ടാൽ ഇവ വീട്ടിലെത്തുക. മുഴുത്ത കണ്ണും ഇളം മഞ്ഞ കളറുമായി ശലഭറാണിയെ കാണാനും അഴകേറെയാണ്.