ഓര്മ പ്ലാവിൽ നാല്പതാം നാൾ കന്നിചക്ക
Saturday, February 12, 2022 9:17 AM IST
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി നെയ്യാറ്റിന്‍കര പ്രസ്ക്ലബ് പരിസരത്ത് നട്ട പ്ലാവിൽ നാല്‍പ്പതാം നാളിൽ കന്ന ചക്ക വീണു.
സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കരയും ഫാൻസും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചാണ് പ്ലാവിൻ തൈ നട്ടുപിടിപ്പിച്ചത്.