മഴക്കാലരോഗങ്ങൾ; പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം
Wednesday, June 14, 2023 2:27 PM IST
വയറിളക്ക രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാം
തിളപ്പിച്ച് ആറിയ ശുദ്ധജലം ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക തുടങ്ങിയവ വയറിളക്കരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാണ്.
കൊതുകുജന്യരോഗത്തിൽ നിന്നു രക്ഷനേടാം
കൊതുകുജന്യ രോഗങ്ങളില്‍ നിന്നു രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
പരിസരശുചിത്വം ശീലമാക്കുക
കൊതുകുവല(Mosquito net), മസ്ക്വിറ്റോ റിപ്പല്ലന്റ്സ് (Mosquito repellents), കൊതുകുതിരി തുടങ്ങിയവ വ്യക്തിപരമായ പ്രതിരോധത്തിന് ഉപയോഗിക്കാം.
എലിപ്പനിയിൽ നിന്നു രക്ഷനേടാം
മലിനജലവുമായുള്ള സമ്പര്‍ക്കത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രോഗബാധ ഏല്ക്കാതെ സൂക്ഷിക്കുക,
രോഗ പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം സ്വീകരിക്കേണ്ടതാണ്, പരിസര ശുചിത്വവും വ്യക്തിശുചിത്വവുമാണ് രോഗം തടയാനുള്ള വഴി.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ് ഇൻ മെഡിസിൻ
എസ്യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.