“അ​​വ​​രു​​ടെ സ​​ഹോ​​ദ​​ര​​ന്മാ​​രു​​ടെ ഇ​​ട​​യി​​ൽ​​നി​​ന്ന് നി​​ന്നെ​​പ്പോ​​ലു​​ള്ള ഒ​​രു പ്ര​​വാ​​ച​​ക​​നെ അ​​വ​​ർ​​ക്കു​​വേ​​ണ്ടി ഞാ​​ൻ അ​​യ​​ക്കും. എ​​ന്‍റെ വാ​​ക്കു​​ക​​ൾ അ​​വ​​ന്‍റെ നാ​​വി​​ൽ ഞാ​​ൻ നി​​ക്ഷേ​​പി​​ക്കും. ഞാ​​ൻ ക​​ല്പി​​ക്കു​​ന്ന​​തെ​​ല്ലാം അ​​വ​​ൻ അ​​വ​​രോ​​ട് പ​​റ​​യും’’ (നി​​യ 18,18).

മോ​​ശ​​യു​​ടെ വി​​ട​​വാ​​ങ്ങ​​ൽ പ്ര​​സം​​ഗം എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന നി​​യ​​മാ​​വ​​ർ​​ത്ത​​ന പു​​സ്തക​​ത്തി​​ലാ​​ണ് ര​​ക്ഷ​​ക​​നെ സം​​ബ​​ന്ധി​​ച്ച അ​​ടു​​ത്ത പ്ര​​വ​​ച​​നം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്. ഇ​​തു​​വ​​രെ ജ​​ന​​ത്തെ ദൈ​​വ​​ഹി​​തം അ​​റി​​യി​​ച്ച​​തു മോ​​ശ​​യാ​​ണ്. വാ​​ഗ്ദ​​ത്ത ഭൂ​​മി​​യി​​ൽ അ​​വ​​രെ ആ​​രാ​​യി​​രി​​ക്കും ദൈ​​വ​​ഹി​​തം അ​​റി​​യി​​ച്ച് വ​​ഴി​​ന​​യി​​ക്കു​​ക? ഈ ​​ചോ​​ദ്യ​​ത്തി​​നു​​ള്ള ഉ​​ത്ത​​ര​​മാ​​ണ് ഇ​​വി​​ടെ ച​​ർ​​ച്ചാ വി​​ഷ​​യ​​മാ​​യ പ്ര​​വ​​ച​​നം; ഇ​​തി​​നു മോ​​ശ​​യി​​ലൂ​​ടെ ദൈ​​വം ന​​ല്കു​​ന്ന മ​​റു​​പ​​ടി​​യാ​​ണ് മോ​​ശ​​യെ​​പ്പോ​​ലൊ​​രു പ്ര​​വാ​​ച​​ക​​ൻ.

ദൈ​​വ​​ഹി​​തം അ​​റി​​യാ​​ൻ കാ​​നാ​​ൻ​​കാ​​രു​​ടെ മ​​ന്ത്ര​​വാ​​ദി​​ക​​ളെ​​യും വെ​​ളി​​ച്ച​​പ്പാ​​ട​​ൻ​​മാ​​രെ​​യും സ​​മീ​​പി​​ക്ക​​രു​​ത്. ദൈ​​വം ത​​ന്നെ ത​​ന്‍റെ ഹി​​തം അ​​റി​​യി​​ക്കാ​​ൻ മോ​​ശ​​യെ​​പ്പോ​​ലു​​ള്ള പ്ര​​വാ​​ച​​ക​​ൻ​​മാ​​രെ ന​​ല്കി​​ക്കൊ​​ണ്ടി​​രി​​ക്കും. അ​​വ​​രെ​​യാ​​ണ് നാം ​​ശ്ര​​വി​​ക്കേ​​ണ്ട​​തും അ​​നു​​സ​​രി​​ക്കേ​​ണ്ട​​തും. തു​​ട​​ർ​​ച്ച​​യാ​​യി വ​​രു​​ന്ന പ്ര​​വാ​​ച​​കനി​ര​​യെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു വാ​​ഗ്ദാ​​ന​​മാ​​യി​​രു​​ന്നു ആ​​രം​​ഭ​​ത്തി​​ൽ ഈ ​​പ്ര​​വ​​ച​​നം. എ​​ന്നാ​​ൽ, ബി​സി അ​​ഞ്ചാം നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​കു​​തി​​യോ​​ടെ ഇ​​സ്ര​​യേ​​ലി​​ൽ പ്ര​​വാ​​ച​​ക​​ൻ​​മാ​​ർ ഇ​​ല്ലാ​​താ​​യി. മ​​ലാ​​ക്കി​​യാ​​ണ് അ​​വ​​സാ​​ന​​ത്തെ പ്ര​​വാ​​ച​​ക​​നാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ട​​മു​​റി​​യാ​​തെ ക​​ട​​ന്നു​​വ​​രു​​ന്ന ഒ​​രു പ്ര​​വാ​​ച​​ക​​നി​​ര​​യ​​ല്ല, മോ​​ശ​​യെ​​പ്പോ​​ലു​​ള്ള പ്ര​​വാ​​ച​​ക​​ൻ. അ​​യാ​​ൾ യു​​ഗാ​​ന്ത്യ​​ത്തി​​ൽ വ​​രു​​ന്ന വ​​ലി​​യൊ​​രു പ്ര​​വാ​​ച​​ക​​നാ​​യി​​രി​​ക്കും. മോ​​ശ ചെ​​യ്ത​​തു​​പോ​​ലെ ജ​​ന​​ത്തെ ആ​​ധി​​കാ​​രി​​ക​​മാ​​യി ദൈ​​വ​​ഹി​​തം അ​​റി​​യി​​ക്കും. ശാ​​ശ്വ​​ത​​മാ​​യ മോ​​ച​​നം ന​​ൽ​​കും. അ​​വ​​രെ ദൈ​​വ​​ഹി​​തം ചെ​​യ്ത​​തു​​പോ​​ലെ ജ​​ന​​ത്തെ ആ​​ധി​​കാ​​രി​​ക​​മാ​​യി മഓസ അ​​റി​​യി​​ക്കും. ശാ​​ശ്വ​​ത​​മാ​​യ മോ​​ച​​നം ന​​ൽ​​കും. അ​​വ​​രെ ദൈ​​വ​​ജ​​ന​​മാ​​ക്കി വ​​ള​​ർ​​ത്തും. ഒ​​രു പു​​തു​​യു​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ങ്ങ​​നെ മോ​​ശ​​യെ​​പ്പോ​​ലു​​ള്ള പ്ര​​വാ​​ച​​ക​​ൻ യു​​ഗാ​​ന്ത പ്ര​​വാ​​ച​​ക​​നാ​​യി ക​​രു​​ത​​പ്പെ​​ട്ടു.


ഈ ​​വി​​ശ്വാ​​സം ഈ​​ശോ​​യു​​ടെ കാ​​ല​​ത്ത് പ​​ല​​സ്തീ​​നാ​​യി​​ൽ വ്യാ​​പ​​ക​​മാ​​യി​​രു​​ന്നു. നീ ​​പ്ര​​വാ​​ച​​ക​​നാ​​ണോ എ​​ന്ന ചോ​​ദ്യ​​വു​​മാ​​യി യോ​​ഹ​​ന്നാ​​നെ സ​​മീ​​പി​​ക്കു​​ന്ന യ​​ഹൂ​​ദ​​നേ​​താ​​ക്ക​​ൾ ഈ ​​വി​​ശ്വാ​​സ​​മാ​​ണ് പ്ര​​ക​​ട​​മാ​​ക്കു​​ക. സ​​മ​​റി​​യാ​​ക്കാ​​രും ഇ​​പ്ര​​കാ​​രം ഒ​​രു വി​​ശ്വാ​​സം മേ​​ലു​​ദ്ധ​​രി​​ച്ച പ്ര​​വ​​ച​​ന​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ കാ​​ത്തു സൂ​​ക്ഷി​​ച്ചി​​രു​​ന്നു​​വെ​​ന്ന് കി​​ണ​​റ്റി​​ൻ​​ക​​രയി​​ൽ​​വ​​ച്ച് ഈ​​ശോ ക​​ണ്ടു​​മു​​ട്ടി​​യ സ​​മ​​റി​​യാ​​ക്കാ​​രു​​ടെ വാ​​ക്കു​​ക​​ൾ (യോ​​ഹ 4,19) സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. വ​​രാ​​നി​​രി​​ക്കു​​ന്ന​​വ​​ൻ എ​​ന്ന അ​​ർ​​ഥ​​ത്തി​​ൽ താ​​ഹെ​​ബ് എ​​ന്നാ​​ണ് ആ ​​പ്ര​​വാ​​ച​​ക​​ൻ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഈ​​ശോ​​യെ പ്ര​​വാ​​ച​​ക​​നാ​​യി ഏ​​റ്റുപ​​റ​​ഞ്ഞ ജ​​ന​​വും (മ​​ത്താ 21,11) കാ​​ഴ്ച കി​​ട്ടി​​യ കു​​രു​​ട​​നും (യോ​​ഹ 9,17) ഈ ​​വി​​ശ്വാ​​സ​​ത്തി​​ന് തെ​​ളി​​വാ​​ണ്.

നി​​രാ​​ശ​​രാ​​യി ജ​​റൂ​​സ​​ലം വി​​ട്ട് എ​​മ്മാ​​വൂ​​സി​​ലേ​​ക്കു​​പോ​​യ ശി​​ഷ്യ​​ൻ​​മാ​​ർ അ​​പ​​രി​​ചി​​ത​​രാ​​യി കൂ​​ടെ ന​​ട​​ന്ന ഈ​​ശോ​​യ്ക്കു ന​​ൽ​​കു​​ന്ന മ​​റു​​പ​​ടി​​യി​​ൽ ഈ ​​വി​​ശ്വാ​​സ​​വും പ്ര​ത്യാ​ശ​യും വ്യ​ക്ത​മാ​ക്കു​ന്നു. “അ​വ​ൻ ദൈ​വ​ത്തി​ന്‍റെ​യും മ​​നു​​ഷ്യ​​രു​​ടെ​​യും മു​​ന്പി​​ൽ പ്ര​​വൃ​​ത്തി​​യി​​ലും വാ​​ക്കി​​ലും ശ​​ക്ത​​നാ​​യ പ്ര​​വാ​​ച​​ക​​നാ​​യി​​രു​​ന്നു. ഇ​​സ്ര​​യേ​​ലി​​നെ മോ​​ചി​​പ്പി​​ക്കാ​​നു​​ള്ള​​വ​​ൻ ഇ​​വ​​നാ​​ണെ​​ന്ന് ഞ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നു.(ലൂ​​ക്കാ 24,19-20).

ഈ​​ശോ​​യു​​ടെത​​ന്നെ വാ​​ക്കും പ്ര​​വൃ​​ത്തി​​യും യു​​ഗാ​​ന്ത പ്ര​​വാ​​ച​​ക​​ന്‍റെ​​താ​​യി​​രു​​ന്നു.(ലൂ​​ക്കാ 4,16-21). മു​​ട​​ന്ത​​നു സൗ​​ഖ്യം ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു​​മി​​ച്ചു​​കൂ​​ടി​​യ ജ​​ന​​ത്തി​​ന് മു​​ന്പി​​ൽ ഈ​​ശോ​​യ്ക്കു സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്ന പ​​ത്രോ​​സ് ഈ ​​പ്ര​​വ​​ച​​നം ഈ​​ശോ​​യി​​ൽ പൂ​​ർ​​ത്തി​​യാ​​ക്ക​​പ്പെ​​ട്ട​​താ​​യി എ​​ടു​​ത്തു പ​​റ​​യു​​ന്നു.(അ​​പ്പ 3,22). ദൈ​​വ​​ഹി​​തം ആ​​ധി​​കാ​​രി​​ക​​മാ​​യി അ​​റി​​യി​​ച്ച് ജ​​ന​​ത്തെ ന​​യി​​ക്കു​​ന്ന​​വ​​നാ​​ണ് മോ​​ശ​​യെ​​പ്പോ​​ലു​​ള്ള പ്ര​​വാ​​ച​​ക​​ൻ.