പ്ലീസ്... ഇവിടെ ഹോണടിക്കരുത് !
പ്ലീസ്...  ഇവിടെ ഹോണടിക്കരുത് !
തൃശൂർ സ്വ​രാ​ജ് റൗ​ണ്ടി​നെ നി​ശ​ബ്ദ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു. റൗണ്ടിലെത്തുന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ഹോൺ മുഴക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്വ​രാ​ജ് റൗ​ണ്ട് ഹോ​ണ്‍ ര​ഹി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ശബ്ദമ​ലി​നീ​ക​ര​ണം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ലും, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​തി​നാ​ലു​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ ഹോ​ണ്‍ ര​ഹി​ത മേ​ഖ​ല​യാ​ക്കാൻ തീ​രു​മാ​നി​ച്ച​ത്.

സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഉ​ള്ളി​ട​ത്താ​ണ് കൂ​ടു​ത​ലാ​യി ഹോ​ണ്‍ അ​ല​ർ​ച്ച​യു​ണ്ടാ​ക്കു​ന്ന​ത്. സി​ഗ്ന​ലി​ൽ പ​ച്ച ലൈ​റ്റ് ക​ത്തി​യാ​ലു​ട​ൻ മു​ന്നി​ലു​ള്ള വാ​ഹ​നം മാ​റ്റാ​ൻ ഹോ​ണ​ടി​ക്കു​ന്ന​തു പതിവാ​ണ്. എ​യ​ർ​ഹോ​ണ്‍ നി​രോ​ധി​ച്ചെ​ങ്കി​ലും കൂ​ടു​ത​ലാ​യി ബ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ തുടർച്ചയായി ഹോ​ണ്‍ മു​ഴ​ക്കു​ന്ന​ത്. ഇ​ത് ഏ​റെ അ​സ​ഹ​നീ​യ​മാ​യിരുന്നു.


എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോൺ മുഴക്കുന്നതിനെതിരെ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ആ​ദ്യഘ​ട്ട​മെ​ന്ന നി​ല​യി​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ നോ ​ഹോ​ണ്‍ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചുക​ഴി​ഞ്ഞു. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​ർക്കും ടാ​ക്സി, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർക്കും സ്വ​രാ​ജ് റൗ​ണ്ടി​ലെ​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ർമാ​ർ​ക്കും ബോ​ധ​വ​ത്കര​ണ നോ​ട്ടീ​സ് ന​ൽ​കും. തു​ട​ർ​ന്ന് എല്ലാവ​രെ​യും ബോ​ധ​വ​ത്കരി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തും. മൂ​ന്നാംഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഹോ​ണ​ടി​ക്കു​ന്ന​വരിൽനിന്നു പി​ഴ ഇടാക്കും.

സ്വ​രാ​ജ് റൗ​ണ്ടി​ലെ പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ കോ​ട​തി​ക​ളു​ള്ള അ​യ്യ​ന്തോ​ൾ പ്രദേശവും ഹോ​ണ്‍ര​ഹി​ത മേ​ഖ​ല​യാ​ക്കി പ്ര​ഖ്യാ​പി​ച്ചേക്കും.