ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂൺ ഉപയോഗിച്ചായിരിക്കും ഉയർത്തുക. വധൂവരന്മാർക്ക് പേടകത്തിനുള്ളിൽ വിശ്രമിക്കാനും കോക്ക്ടെയിലുകൾ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും.
പേടകത്തിലെ ഒരു സീറ്റിന് വിലയായി നൽകേണ്ടത് 1,25,000 ഡോളർ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍. അടുത്തവർഷം പദ്ധതി ആരംഭിക്കും. ഇതിനോടകം 1000ലധികം ടിക്കറ്റുകൾ വിറ്റുപോയെന്നു കമ്പനി വക്താക്കൾ അവകാശപ്പെടുന്നു.
അമേരിക്കൻ എയ്റോസ്പേസ് എക്സിക്യൂട്ടീവും എഴുത്തുകാരിയും പ്രഭാഷകയുമായ ജെയ്ൻ പോയിന്റർ ആണ് കമ്പനിയുടെ സ്ഥാപകയും സഹ-സിഇഒയും.