ജപ്പാനിലെ രജനീകാന്ത്
<യ> ജപ്പാനിൽ രജനീകാന്ത് ഒരു തരംഗമാണ്. രജനിയെപ്പോലെ നടക്കുന്നവർ, രജനിയെപ്പോലെ വേഷം ധരിക്കുന്നവർ, രജനി ഫാൻ ക്ലബുകൾ, രജനിയെക്കാണാൻ ചെന്നൈയിലേക്ക് വിമാനം കയറുന്നവർ.....

ഒരു കാലത്ത് റഷ്യയിലും അഫ്ഗാനിസ്‌ഥാനിലും ഈജിപ്തിലും ഇരമ്പുന്ന ജനപ്രീതി നേടിയ ഇന്ത്യൻ താരങ്ങളായിരുന്നു രാജ്കപൂറും അമിതാഭ് ബച്ചനും. പിന്നീട് ഹോളിവുഡ് സിനിമകളെപ്പോലെ ഹിന്ദി സിനിമകളും ലോകം ചുറ്റാൻ തുടങ്ങിയെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും ചിത്രത്തിലെ നായകരും വിദേശ ഇന്ത്യാക്കാർക്കിടയിൽ മാത്രം ഒതുങ്ങുകയായിരുന്നു. ഷാരൂഖ് ഖാനും അജയ് ദേവ്ഗണും പോലുള്ളവർക്ക് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഫുട്ബോൾ താരത്തെ വെല്ലുന്ന ജനപ്രീതിയോടെ അന്യരാജ്യത്ത് കൊടിപാറിക്കാൻ കഴിഞ്ഞത് രജനീകാന്തിനായിരുന്നു. ഇന്ത്യക്കു വെളിയിൽ ഇന്ത്യക്കാരല്ലാത്ത ആരാധകർ കൂടുതലുള്ള ഇന്ത്യൻ നടൻ ഒരുപക്ഷെ രജനീകാന്തായിരിക്കും. സംശയമുണ്ടെങ്കിൽ ജപ്പാനിലേക്കൊന്നു പോയി നോക്കിയാൽ മതി. രജനീകാന്തിനെപ്പോലെ വസ്ത്രം ധരിക്കുന്നവർ, രജനീകാന്തിനെപ്പോലെ സിഗരറ്റ് വലിക്കുന്നവർ, രജനി ഫാൻ ക്ലബുകൾ, ബാഷാ സ്റ്റൈലിൽ നടക്കുന്ന ടാക്സി ഡ്രൈവർമാർ എന്തിന് ചാനലുകളിൽ രജനീകാന്തിനെ അനുകരിക്കുന്ന മിമിക്രിക്കാർ വരെ ജപ്പാനിലുണ്ട്.

1996–ൽ മുത്തു എന്ന തമിഴ് സിനിമ ജാപ്പനീസ് ഭാഷയിൽ ഡബ്ബു ചെയ്ത് പ്രദർശിപ്പിച്ചതോടെയാണ് രജനീകാന്ത്് ജപ്പാനിൽ തരംഗമായത്. ഡാൻസിങ്ങ് മഹാരാജ എന്ന പേരിലാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്തത്. ആ വർഷം ജപ്പാനിലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു ഡാൻസിങ്ങ് മഹാരാജ. ടൈറ്റാനിക്കിലൂടെ ലിയനാർഡോ ഡികാപ്രിയോ നേടിയ ജനപ്രീതിയോടാണ് ന്യൂസ്വീക്ക് വാരിക രജനീകാന്തിന്റെ ജനപ്രീതിയെ ഉപമിച്ചത്. 23 ആഴ്ചകൾ ഡാൻസിങ്ങ് മഹാരാജ ജപ്പാനിൽ പ്രദർശിപ്പിക്കപ്പെട്ടു. 208 മില്യൺ യെൻ ചിത്രം നേടി.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ20ൂമ2.ഷുഴ മഹശഴി=ഹലളേ>

ഡാൻസിങ്ങ് മഹാരാജ കണ്ട ഒരു ജപ്പാൻകാരൻ പറഞ്ഞത് ഇങ്ങനെയാണ്– സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട് നിരാശനായി നടന്ന എനിക്ക് ഒരു ഉണർവ് ലഭിച്ചത് ഡാൻസിങ്ങ് മഹാരാജ കണ്ടപ്പോഴാണ്. അത് എന്നിൽ ആഹ്ലാദവും പോസിറ്റീവ് ഊർജവും ലഭിച്ചു. എല്ലാ രജനീകാന്ത് ചിത്രങ്ങളും ജപ്പാനിൽ റിലീസ് ആകുന്നതും കാത്തിരിക്കുകയാണ് ഞാൻ. നോറിക്കോ ഇനാഗാഗി എന്ന ഈ ജപ്പാൻകാരൻ പിന്നീട് ടോക്കിയോയിലെ രജനി ഫാൻ ക്ലബ് അംഗമായി. രജനീകാന്തിന്റെ യന്തിരൻ ജപ്പാനിൽ 1,300 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. യന്തിരൻ അക്ഷരാർഥത്തിൽ ജാപ്പനീസ് ആരാധകരെ ഉന്മാദത്തിലാക്കി. ആ വർഷത്തെ ജാപ്പനീസ് ചിത്രങ്ങൾ യന്തിരനു പിന്നിലായി.


ആ ചിരി, ആ സ്റ്റൈൽ, ആ സ്ക്രീൻ പ്രസൻസ് എല്ലാം ആകർഷകമാണ്. ഈ മധ്യവയസ്കനെ ഒരു തവണ സ്കീനിൽ കണ്ടാൽ പിന്നെ നിങ്ങൾ മറക്കുകയില്ല– ജാപ്പനീസ് ആരാധകർ വിളിച്ചു പറഞ്ഞു. ഇരുമ്പിലെ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം മൂളി നടക്കുന്ന ചെറുപ്പക്കാരെക്കൊണ്ട് തെരുവുകൾ നിറഞ്ഞു.

സിനിമ കണ്ടു നടക്കുക എന്നതിലൊതുങ്ങിയില്ല ഫാൻ ക്ലബുകളുടെ പ്രവർത്തനം. ക്ലബ്ബങ്ങളിൽ പലരും രജനീതരംഗം തൊട്ടറിയാൻ ഒരു തീർഥാടനം പോലെ തമിഴ്നാട്ടിലേക്ക് യാത്ര തുടങ്ങി. ബാബ റിലീസ് ചെയ്തപ്പോൾ ആരാധകനായ നോറിക്കോ ഇനാഗാഗി ചെന്നൈയിലെത്തി.

ഇപ്പോൾ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിക്കുവേണ്ടി കാത്തിരിക്കുകയാണ് ജാപ്പനീസ് ആരാധകർ. ഓരോ രജനീകാന്ത് ചിത്രത്തിനുമിടയിലുള്ള നീണ്ട ഇടവേളകൾ സഹിക്കാൻ അവർക്കാവുന്നില്ല. കബാലി തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നതിനൊപ്പം ജപ്പാനിലും റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണവർ.

എന്താണ് രജനീകാന്തിനോട് ജപ്പാന് ഇത്ര പ്രിയം എന്ന് ആലോചിച്ചു തല പുണ്ണാക്കുകയാണ് പല ചലച്ചിത്ര നിരൂപകരും. തമിഴ്നാട്ടിലെ ആരാധകരെപ്പോലെ രജനീകാന്തിന്റെ വലിയ കട്ടൗട്ടിൽ ജപ്പാൻകാർ പാലഭിഷേകം നടത്തുന്ന കാലവും വിദൂരമല്ല.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗഹ്യ20ൂമ3.ഷുഴ മഹശഴി=ഹലളേ>