ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ വിറ്റുപോയത്. 90,000 യൂറോയ്ക്ക് ആരംഭിച്ച ലേലം സംഘാടകരെയും അതിശയിപ്പിച്ച് കൊണ്ട് 1,80,000 യൂറോയിലാണ് അവസാനിച്ചത്.

ഇപ്പോൾ പ്രവർത്തനസജ്‌ജമായ പഴയ കാമറകളിൽ മൂന്നാമതാണ് ഇതിന്റെ സ്‌ഥാനം. ജപ്പാനിൽ മാത്രമായിരുന്നു ഈ മോഡൽ കാമറ ലഭ്യമായിരുന്നത്. നിക്കോൺ ലെൻസുകൾ ഉപയോഗിച്ചിരുന്ന ഫോട്ടോഗ്രാഫർ ഡേവിഡ് ഡോഗ്ലസ് ഡ്യൂൻകാനാണ് ഈ കാമറയെ ലോകത്തിനു പരിചയപ്പെടുത്തിയത്. വിന്റേജ് പകിട്ട് കാണിക്കാനായി ലെതൽ കവറും ഈ കാമറ മുത്തൾിക്കുണ്ട്.ജപ്പാനിലെ മൂന്ന് ഒപ്റ്റിക്കൽ കമ്പനികൾ സംയോജിച്ചാണ് 1917ൽ നിക്കോൺ എന്ന കമ്പനി തുടങ്ങുന്നത്. 1948 മുതൽ നിക്കോൺ സ്വന്തം ബ്രാൻഡിൽ കാമറകൾ നിർമിച്ചുതുടങ്ങി. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ബ്രാൻഡുകളിലൊന്നാണ് നിക്കോൺ.