ബ്യൂപ്രോപിയോൺ തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു. അത് നിക്കോട്ടിൻ ആസക്തിയിൽ കുറവു വരുത്തുന്നതിൽ പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു.
ബ്യൂപ്രോപിയോൺ ടാബ്ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച കഴിക്കണം. എന്നാൽ ആ സമയത്ത് വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങാനുളള സാധ്യത കുറയ്ക്കുന്നതിന് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം.
തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു. ഇത് പുകയില ഉപയോഗത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ:
ഡോ. ദീപ്തി റ്റി.ആർമെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 2705309, 62382 65965