വാ​യി​ലെ കാ​ൻ​സ​ർ: പു​ക​യി​ല - വെ​റ്റി​ല - അ​ട​യ്ക്ക ഉ​പ​യോ​ഗം നി​ർ​ത്താം
വാ​യി​ലെ കാ​ൻ​സ​ർ: പു​ക​യി​ല - വെ​റ്റി​ല - അ​ട​യ്ക്ക ഉ​പ​യോ​ഗം നി​ർ​ത്താം
എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ മാ​സം വ​ദ​നാ​ർ​ബു​ദ അ​വ​ബോ​ധ മാ​സ​മാ​യാ​ണ് ആ​ച​രി​ച്ചു​വ​രു​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും കാ​ൻ​സ​ർ സാ​ധ്യ​ത​യു​ള്ള​വ​ർ ആ​രൊ​ക്കെ​യാ​ണ് എ​ന്ന​തി​നെ​പ്പ​റ്റി അ​റി​യാ​നും നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​നും സ്ക്രീ​നി​ങ്ങി​നെ പ​റ്റി അ​റി​യാ​നും വേ​ണ്ടി​യാ​ണ് ഈ ​ദി​നാ​ച​ര​ണം.

വാ​യി​ലെ കാ​ൻ​സ​ർ

വാ​യി​ലെ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ഭ​ജി​ച്ച്, പ്ര​ത്യേ​കി​ച്ച് സ്ക്വാ​മ​സ് സെ​ൽ​സ് വ​ള​രു​ന്ന​തി​നെ വാ​യി​ലെ കാ​ൻ​സ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. ചു​ണ്ടു മു​ത​ൽ ടോ​ൺ​സി​ൽ (തൊ​ണ്ട​യു​ടെ ഭാ​ഗം )വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള വ​ള​ർ​ച്ച​ക​ളും വാ​യി​ലെ ക്യാ​ൻ​സ​റാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ന

വൈ​ദ്യ​ശാ​സ്ത്ര​പ്ര​കാ​രം നാ​വ് -ചു​ണ്ടു​ക​ൾ -മോ​ണ​യും പ​ല്ലു​ക​ളും -ക​വി​ളി​ലെ തൊ​ലി -ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ - വാ​യ​യു​ടെ താ​ഴ​ത്തെ ഭാ​ഗം (ഫ്ലോ​ർ ഓ​ഫ് ദ ​മൗ​ത്ത് ) - അ​ണ്ണാ​ക്ക് ( ഹാ​ർ​ഡ് പാ​ല​റ്റ് ) - ടോ​ൺ​സി​ൽ​സ് എ​ന്നി​വ​യാ​ണ് വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

ലോ​ക​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വാ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന് ഇ​ന്ത്യ​യി​ലാ​ണ്. ഇ​ന്ത്യ​യി​ൽ മൊ​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കാ​ൻ​സ​റു​ക​ളി​ൽ 30% കാ​ൻ​സ​ർ വാ​യി​ലെ കാ​ൻ​സ​ർ ആ​ണ്.


2020 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം 1,27600 ഉം ​മ​ര​ണ നി​ര​ക്ക് 72,616മാ​ണ്. ഇ​ന്ത്യ​യി​ൽ ഓ​രോ ദി​വ​സ​വും ഏ​ക​ദേ​ശം 350 കേ​സു​ക​ളാ​ണ് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​ർ പു​രു​ഷ​ന്മാ​രി​ലാ​ണ് സ്ത്രീ​ക​ളി​ലേ​കാ​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

കാ​ര​ണ​ങ്ങ​ൾ

• പ​ല​വി​ധ​ത്തി​ലു​ള്ള പു​ക​യി​ല /വെ​റ്റി​ല അ​ട​യ്ക്ക​യു​ടെ ഉ​പ​യോ​ഗം.
• പു​ക​യി​ല വാ​യ​യു​ടെ അ​ക​ത്ത് വ​യ്ക്കു​ന്ന​ത്.
• പാ​ൻ വെ​റ്റി​ല​യു​ടെ​യോ അ​ട​യ്ക്ക​യു​ടെ​യോ കൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

• മ​ദ്യ​പാ​നം - മ​ദ്യം കാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു. മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വാ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത ര​ണ്ടി​ര​ട്ടി കൂ​ടു​ത​ലാ​ണ്. മ​ദ്യ​വും പു​ക​യി​ല​യും ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വാ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത നാ​ല് മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്.
• മൂ​ർ​ച്ച​യു​ള്ള പ​ല്ലു​ക​ൾ/ അ​ള​വ് തെ​റ്റി​യു​ള്ള വെ​പ്പു​പ​ല്ലു​ക​ൾ.

ഡോ. ​ദീ​പ്തി ടി. ​ആ​ർ
സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ഏ​ർ​ലി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ, ഓ​ൺ ക്യു​ർ പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ, ക​ണ്ണൂ​ർ. ഫോ​ൺ - 6238265965