പ്രമേഹരോഗമുള്ള ഒരാളുടെ ശരീരത്തിന് മറ്റുള്ളവരുടേതുപോലെ പഞ്ചസാര ശരിയായി സംസ്കരിക്കാന്‍ കഴിയില്ല. അതോടെ പഞ്ചസാര രക്തത്തില്‍ നിലനില്ക്കുകയും അതോടെ രക്തക്കുഴലുകളും ഞരമ്പും നശിക്കാന്‍ ഇടവരുകയും ചെയ്യും. ഇതാണ് ഹൃദ്രോഗത്തിലേക്ക് എത്തിക്കുന്നത്.
അമിതവണ്ണം, കൊളസ്ട്രോള്‍ പ്രമേഹമുള്ളവരില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് സാധാരണമാണ്. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മറ്റൊരു അപകട ഘടകം അമിതവണ്ണമാണ്.
ശരീരഭാരം ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം കുറയുമ്പോള്‍ പ്രമേഹമുയരുകയും ഹൃദയത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വ്യായാമം, പുകവലിപ്രമേഹരോഗികള്ക്ക് കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. വ്യായാമത്തിലൂടെ ശാരീരികമായി സജീവമായിരിക്കുന്നത് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഹൃദ്രോഗത്തിന്റെ ആരംഭം കുറയ്ക്കാനും സഹായിക്കും.
പ്രമേഹരോഗികള്‍ അതുകൊണ്ട് ചെറിയതോതില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും പുകവലി ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന വില്ലനാണ്.
പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. അതോടൊപ്പം ഷുഗര്‍ ലെവല്‍ പതിവായി പരിശോധിച്ച് അറിയുന്നത് അത് നിയന്ത്രിക്കുന്നതിനു സഹായകമാകും.
മാത്രമല്ല, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ശരീരഭാരം എന്നിവയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.