· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ടുനേരം കുളിക്കുക. മൈല്‍ഡ് സോപ്പ് ഉപയോഗിക്കുക. മൊയിസ്ചുറൈസര് പുരട്ടുക.
· ഇൻസെക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream)പുരട്ടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ മാർഗങ്ങൾ സ്വീകരിക്കുക.
ചികിത്സാരീതി· ഡ്രൈ സ്കിന്‍ ഉള്ളവരിൽ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചു റൈസർ രണ്ടു നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് ക്രീം (mild steroid cream) പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പ്പോകുമെന്നതിനാല്‍ പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശാലിനി വി. ആർകൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.