ഇത് ഹെഡ് ആൻഡ് നെക്ക് കാൻസർ നിരക്ക് വർധിക്കാൻ കാരണമാകുന്നു.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV)എച്ച്പിവി, പ്രത്യേകിച്ച് എച്ച്പിവി-16, ഓറോഫറിൻജിയൽ ക്യാൻസറിനുള്ള ഒരു അപകട ഘടകമാണ്. ഇന്ത്യയിൽ, പുകയിലയുമായി ബന്ധപ്പെട്ട കാൻസറുകളെ അപേക്ഷിച്ച് എച്ച്പിവി സംബന്ധമായ അർബുദങ്ങൾ കുറവാണെങ്കിലും വർധിച്ചുവരികയാണ്.
എച്ച്പിവിയുമായി ബന്ധപ്പെട്ടു തലയിലും കഴുത്തിലുമുള്ള കാൻസറുകളിൽ ഭൂരിഭാഗവും എച്ച്പിവി-16, എച്ച്പിവി-18 എന്നിവ കൊണ്ടുന്നതാകുന്നവയാണ്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഓറോഫറിൻജിയൽ കാൻസറുകളിൽ ഇന്ത്യയിൽ എച്ച്പിവി വ്യാപനം 10-20% വരെയാണ്.
തൊഴിൽപരമായ ബന്ധത്തിലൂടെ ചില രാസവസ്തുക്കളും പൊടികളുമായുള്ള തൊഴിൽപരമായ ബന്ധത്തിലൂടെ തലയിലും കഴുത്തിലും കാൻസർ സാധ്യത വർധിക്കുന്നു.
ആസ്ബസ്റ്റോസ്, മരപ്പൊടി, ഫോർമാൽഡിഹൈഡ് തുടങ്ങിയവയുമായുള്ള സമ്പർക്കം കാൻസർ സാധ്യത വർധിപ്പിക്കുന്നു.
ഡോ. ദീപ്തി ടി.ആർസ്പെഷലിസ്റ്റ്; ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ.
ഓൺക്യൂർ പ്രിവന്റിവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.