വൈകാരികമായ ഉണര്വ്ആവേശമോ ദേഷ്യമോ ഉത്കണ്ഠയോ സങ്കടമോ ആകട്ടെ, സോഷ്യല്‍ മീഡിയ ശക്തമായ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴി തെളിക്കും.
ഉയര്‍ന്ന വികാരങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും വിശ്രമിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഇതും ഉറക്കത്തെ ബാധിക്കും.
അപ്ഡേറ്റുകള്‍ക്കായി സോഷ്യല്‍ മീഡിയ നിരന്തരം പരിശോധിക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കും. ഉത്കണ്ഠ ഒരാളുടെ വിശ്രമത്തെയും ഉറക്കത്തെയും ബാധിക്കും.
വേദനാജനകമായ വാര്‍ത്തകള്‍, സൈബര്‍ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ എന്നിവ മാനസികാവസ്ഥയെ ബാധിക്കും.
നെഗറ്റീവ് വികാരങ്ങള്‍ സമ്മര്‍ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം. ഫലത്തില്‍ ഇതും ഉറക്കത്തെയും ശരീരത്തിന്റെ വിശ്രമത്തെയും പ്രതികൂലമായി ബാധിക്കും.
ശാരീരിക അസ്വസ്ഥതഉപകരണങ്ങളുടെ ദീര്‍ഘകാല ഉപയോഗം കണ്ണിന് ബുദ്ധിമുട്ട്, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. ശാരീരിക അസ്വസ്ഥത ഉറക്കത്തെ ബാധിക്കും.
രാത്രി വൈകി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ഉദ്ദേശിച്ചതിലും വൈകി ഉറങ്ങാന്‍ ഇടയാക്കുകയും നിങ്ങളുടെ സ്വാഭാവിക ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം ഉറക്കത്തിന് ലഭ്യമായ സമയം കുറയ്ക്കും.
ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുന്നത് ഉറക്കക്കുറവിലേക്ക് നയിക്കുകയും ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.