എന്തുകൊണ്ട് മിനറലൈസ് ചെയ്യണം?വെള്ളത്തിലെ ധാതുക്കള്‍ (സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം) കോശങ്ങള്‍ക്കുള്ളിലെ ദ്രാവക സന്തുലിതാവസ്ഥ സുഗമമാക്കുകയും നിങ്ങള്‍ കുടിക്കുന്ന വെള്ളം നിങ്ങളുടെ ശരീരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
നാഡിയുടെ പ്രവര്‍ത്തനം, പേശികളുടെ സങ്കോചം, ശരീരത്തിന്റെ പി.എച്ച് ബാലന്‍സ് എന്നിവയ്ക്ക് ഇലക്ട്രോലൈറ്റുകള്‍ പ്രധാനമാണ്. ഈ അവശ്യ ധാതുക്കള്‍ ഇല്ലാത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും.
ഇത് പേശിവേദന, ക്ഷീണം, ഇലക്ട്രോലൈറ്റ് കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ശക്തമായ എല്ലുകള്‍ നിലനിര്‍ത്തുന്നതിന് കാല്‍സ്യവും മഗ്നീഷ്യവും നിര്‍ണായകമാണ്.
ഈ ധാതുക്കള്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദൈനംദിന ഉപഭോഗത്തിന് കാരണമാകുകയും അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
എങ്ങനെ വെള്ളത്തെ മിനറലൈസ് ചെയ്യാംഉറവകളില്നിന്ന് അല്ലെങ്കില്‍ ഭൂഗര്‍ഭത്തില്‍നിന്നു നേരിട്ടുള്ള വെള്ളം ലഭിക്കാത്തവര്‍ക്ക് വീട്ടില്‍ സ്വന്തമായി വെള്ളം മിനറലൈസ് ചെയ്യാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വെള്ളത്തില്‍ ധാതു തുള്ളികള്‍ ചേര്‍ക്കുക എന്നതാണ്.
സാന്ദ്രീകൃത ധാതു തുള്ളികള്‍ വാങ്ങാന്‍ ലഭിക്കും. ഹിമാലയന്‍ പിങ്ക് ഉപ്പ് ഉപയോഗിക്കുക എന്നതാണ് ഏറ്റവും എളുപ്പമാര്‍ഗം. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ എണ്‍പതിലധികം ധാതുക്കളാല്‍ സമ്പന്നമാണ് ഹിമാലയന്‍ പിങ്ക് ഉപ്പ്.
നിങ്ങളുടെ വെള്ളത്തില്‍ ഒരു ചെറിയ നുള്ള് ഹിമാലയന്‍ ഉപ്പ് ചേര്‍ക്കുന്നത് ഈ ധാതുക്കള്‍ നിറയ്ക്കാന്‍ സഹായിക്കും. അമിതമായ ഉപ്പ് കഴിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അതും ശ്രദ്ധിക്കുക.
വെള്ളത്തില്‍ ഒരു നുള്ള് ഫ്രഷ് നാരങ്ങ നീര് ചേര്‍ക്കുന്നത് ധാതുവല്‍ക്കരണത്തിന് സഹായകമാണ്. നാരങ്ങയില്‍ ചെറിയ അളവില്‍ മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവ നിങ്ങളുടെ ശരീരത്തെ ആല്‍ക്കലൈസ് ചെയ്യാനും സഹായിക്കും.