എല്ലാ പുറംവേദനകളും ഒന്നല്ലപുറംവേദന അനുഭവിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് എല്ലാ പുറംവേദനകളും ഒന്നല്ല എന്നുള്ളതാണ്. മരുന്നുകള്‍ കഴിച്ച ശേഷവും പുറംവേദന തുടരുകയാണ് എങ്കില്‍ അത് ശ്രദ്ധിക്കണം. അടുത്തുള്ള ഒരു ഡോക്ടറെ പോയി കാണണം. അദ്ദേഹം നിര്‍ദേശിക്കുന്ന പരിശോധനകള്‍ ചെയ്യണം. മരുന്നുകള്‍ കഴിക്കുന്നതും വ്യായാമവും ഡോക്ടര്‍ പറയുന്നതുപോലെ അനുസരിക്കുകയും വേണം.
സാധാരണ വേദനയെങ്കിൽ…പരിശോധനാഫലങ്ങള്‍ എല്ലാം നോര്‍മലായാണ് കാണുന്നതെങ്കില്‍ ആശ്വസിക്കാം. വേദനയ്ക്കു കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ല എങ്കില്‍ അല്പം എള്ളെണ്ണ ചെറിയ ചൂടില്‍ വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ച് മിനിറ്റ് സമയം മൃദുവായി തടവി ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
കുറച്ച് ദിവസം വിശ്രമിക്കുന്നതും നല്ലതാണ്. പുറത്തെ പേശികള്‍ക്ക് ബലം കിട്ടാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അത് ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്. പുറംവേദനകള്‍, അത് ഏത് കാരണമായി ഉണ്ടായതാണെങ്കിലും പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന അറിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393