പഞ്ചസാര, സമ്മര്‍ദ്ദം കുറയ്ക്കുകസ്ട്രെസ് ഹോര്‍മോണ്‍ എന്നും അറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കാന്‍ അഡ്രീനല്‍ ഗ്രന്ഥികളെ പ്രേരിപ്പിക്കുന്നതിലൂടെ സമ്മര്‍ദ്ദം നിങ്ങളുടെ വയറിലെ കൊഴുപ്പ് വര്‍ധിപ്പിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് വിശപ്പ് വര്‍ധിപ്പിക്കുകയും വയറിനു ചുറ്റും കൊഴുപ്പ് സംഭരണം കൂട്ടുകയും ചെയ്യും. അതുപോലെ പഞ്ചസാരയിലെ ഫ്രക്ടോസ് അമിതമാകുമ്പോള്‍ നിരവധി വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകും.
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കൊഴുപ്പുള്ള കരള്‍ (ഫാറ്റി ലിവര്‍) എന്നിവ ഇതില്‍പെടും. ഉയര്‍ന്ന പഞ്ചസാര ഉപഭോഗവും വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നു.
എയ്റോബിക് വ്യായാമം ചെയ്യുകനിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കലോറി കത്തിക്കുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് എയ്റോബിക് വ്യായാമം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ വ്യായാമമാണിതെന്നും പഠനങ്ങള്‍ കാണിക്കുന്നു.
അതുപോലെ യോഗ, ധ്യാനം തുടങ്ങിയവയും പരീക്ഷിക്കാം. വ്യായാമം ചെയ്യുന്നതുകൊണ്ടു മാത്രം ഫലം ലഭിക്കില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കണം, പ്രത്യേകിച്ച് ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബ് ഉപഭോഗം കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാകാന്‍ ഗുണകരമാണ്.
കൊഴുപ്പുള്ള മത്സ്യം, മതിയായ ഉറക്കംശരീരഭാരം ഉള്‍പ്പെടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം പ്രധാനമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് ചിലര്‍ക്ക് അമിതവണ്ണം, വയറിലെ കൊഴുപ്പ് വര്‍ധിക്കല്‍ തുടങ്ങിയവയ്ക്കു കാരണമാകും.
കൊഴുപ്പുള്ള മത്സ്യം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പടിയല്‍ കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങളിലെ പ്രോട്ടീനും ഒമേഗ-3 കൊഴുപ്പുകളും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.
ഈ ഒമേഗ-3 കൊഴുപ്പുകള്‍ വിസറല്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്. സാല്‍മണ്‍, ഹെറിംഗ്, മത്തി തുടങ്ങിയവ കൊഴുപ്പുള്ള മത്സ്യങ്ങളാണ്.
സോഫ്റ്റ് ഡ്രിംഗ് ഒഴിവാക്കുകജ്യൂസുകള് ഉള്‍പ്പെടെയുള്ള റെഡിമെയ്ഡ് സോഫ്റ്റ് ഡ്രിംഗുകള്‍ ഒഴിവാക്കുന്നത് വയറില്‍ കൊഴുപ്പ് അടിയുന്നത് ഗണ്യമായി കുറയ്ക്കാന്‍ സഹായകമാണ്. ഉദാഹരണത്തിന്, 8 ഔണ്‍സ് (248 മില്ലി) മധുരമില്ലാത്ത ആപ്പിള്‍ ജ്യൂസില്‍ 24 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
അമിതമായി സോഫ്റ്റ് ഡ്രിംഗ്സും ജ്യൂസും കഴിക്കുന്നത് ഗുണകരമല്ലെന്നു ചുരുക്കം.