അങ്ങനെ ഭാരം കുറയ്ക്കാം. മാത്രമല്ല, ലിച്ചിയിലെ ഉയര്‍ന്ന ജലാംശവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മം, പ്രതിരോധശേഷി ലിച്ചിയിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങളെ അകറ്റാനും ലിച്ചി സഹായിക്കും. വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകമാണ്.
രക്തസമ്മര്‍ദം, ദഹനംആരോഗ്യകരമായ രീതിയില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ലിച്ചിയില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദം ഫലപ്രദമായി കുറയ്ക്കുന്നു.
മാത്രമല്ല, ലിച്ചിയിലെ നാരുകള്‍ ദഹനം പ്രോത്സാഹിപ്പിക്കാനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാനും സഹായകമാണ്.