പ്ലാക്ക് എന്ന ഫാറ്റി പദാർഥം നിങ്ങളുടെ ധമനികളിൽ ശേഖരിക്കപ്പെടുകയും അവയെ ചുരുക്കുകയും ചെയ്യുന്നു. ഇത് രക്തപ്രവാഹം മന്ദഗതിയിലാക്കുന്നു.
ഇസ്കെമിക് സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന മറ്റ് കാര്യങ്ങൾ:*ഏട്രിയൽ ഫൈബ്രിലേഷൻ
*ഹൃദയാഘാതം
*ഹൃദയവാൽവുകളുടെ പ്രശ്നം
*കഴുത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന പരിക്ക്
*രക്തം കട്ടപിടിക്കുന്ന പ്രശ്നം
ഇസ്കെമിക് സ്ട്രോക്ക് രണ്ടുവിധംത്രോംബോട്ടിക് സ്ട്രോക്ക്തലച്ചോറിലേക്ക് രക്തം നൽകുന്ന ധമനിയിൽ രൂപംകൊള്ളുന്ന രക്തക്കട്ട മൂലമാണ് ഇതു ണ്ടാകുന്നത്.
എംബോളിക് സ്ട്രോക്ക്ശരീരത്തിൽ മറ്റെവിടെയെങ്കിലും രക്തം കട്ടപിടിച്ച് തലച്ചോറിലേക്ക് രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അത് അവിടെ കുടുങ്ങി രക്തപ്രവാഹം നിർത്തുന്നു.
ഏട്രിയൽ ഫൈബ്രിലേഷൻ ഹൃദയത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതു പിന്നീട് തലച്ചോറിലേക്കു പോകാം.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻസീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected]