ആർത്തവകാലത്തു ലൈംഗികതാൽപര്യം കൂടുന്നു
ആർത്തവകാലത്തു ലൈംഗികതാൽപര്യം കൂടുന്നു
ആർത്തവകാലത്തു ലൈംഗികതാൽപര്യം ഉണ്ടാവുന്നതു സ്വാഭാവികമാണ്. മാത്രമല്ല, ആർത്തവ ദിവസങ്ങളുടെ മധ്യത്തിലാണ് ചില സ്ത്രീകളിൽ ഏറ്റവുമധികം ലൈംഗിക അഭിനിവേശം ഉണ്ടാകുന്നതെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, നേരിയ, ഒരു റിസ്ക് ഉണ്ടെന്നതും തള്ളിക്കളയാനാവില്ല. അണുബാധ ആണ് ആ പ്രശ്നം. ഭർത്താവ് ഇതേക്കുറിച്ച് മനസിലാക്കിയിട്ടുണ്ടാവും. ഒരിക്കൽ ഉണ്ടാവുന്ന അണുബാധ സുഖമായാൽത്തന്നെ വർഷങ്ങളോളം അതിന്റെ പരിണതഫലങ്ങൾ ചില പുരുഷന്മാരിൽ കാണാറുണ്ട്. ശുക്ലത്തിലെ സജീവമായ ബീജാണുക്കളുടെ എണ്ണം ഇതു കുറയ്ക്കുന്നതായി ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

എന്തായാലും ഗർഭനിരോധന ഉറ ഉപയോഗിക്കുമ്പോൾ നല്ലൊരു ശതമാനം വരെ അപകടം കുറഞ്ഞു കിട്ടും. പിന്നെ വിവാഹജീവിതത്തിലെ ലൈംഗികശൈലി ഭാര്യാ–ഭർത്താക്കന്മാർ പരസ്പരം തുറന്നു സംസാരിച്ചു പങ്കുവയ്ക്കേണ്ടതാണ്. വൃത്തിയുടെ ഒരു പ്രശ്നം ആർത്തവ സമയത്തെ സംയോഗത്തെക്കുറിച്ചു പറയുമ്പോൾ പുരുഷന്മാർ ഉന്നയിക്കാറുണ്ട്. ചിലരിൽ അതു മാനസികമായ അതൃപ്തി സൃഷ്‌ടിക്കുന്നു. ആ അതൃപ്തിയെത്തുടർന്നു വേണ്ടവണ്ണം ഉദ്ധാരണം കിട്ടാതെ പോകുന്നു. ഭാര്യയുടെ ‘നിർബന്ധത്തെ തുടർന്നു ബന്ധപ്പെടുന്നവരിൽ പലരിലും ആ സംഭവം ഒരു വിരുദ്ധ ഓർമയായി മാറാറുണ്ട്. ഇതൊക്കെ വച്ചു നോക്കുമ്പോൾ ആദ്യം ഭർത്താവിന്റെ മനസു പഠിക്കൂ എന്ന് പറയാനാണ് തോന്നുന്നത്. ശേഷം ഒരുമിച്ചൊരു ധാരണയിലെത്തുക.