വണ്ണം കൂടരുത് എന്ന ഉദ്ദേശത്തോടെ സ്‌ഥിരമായി ആഹാരം വളരെ കുറഞ്ഞ അളവിൽ കഴിയ്ക്കുന്നവരിൽ രക്‌തക്കുറവു മൂലം ശരീരത്തിന് കൂടുതൽ വണ്ണം ഉണ്ടാകുന്ന ഒരു അവസ്‌ഥയുണ്ട്. ഇങ്ങനെ ഒരു രോഗാവസ്‌ഥ ഉണ്ടോ എന്ന് രക്‌തപരിശോധന നടത്തി തിട്ടപ്പെടുത്താവുന്നതാണ്. ആഹാരം ആവശ്യത്തിനു കഴിക്കുക എന്നതാണ് പ്രധാനം. എന്നാൽ ആഹാരത്തിൽ അധികം കൊഴുപ്പോ എണ്ണമയമോ പാടില്ല എന്നു മാത്രം.


പഞ്ചകോലകുലത്ഥാദി കഷായം, വരാദി കഷായം, ലീൻ ഹീൽ, ത്രിഫലാദി ചൂർണം, ദശമൂലഹരിതകി ലേഹ്യം എന്നിവ അമിതവണ്ണവും ശരീരഭാരവും കുറയ്ക്കുന്നതിനായി സാധാരണമായി ഉപയോഗിക്കുന്ന ആയുർവേദ ഔഷധങ്ങളാണ്. ഒരു ഡോക്ടറെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചികിത്സകൾ ചെയ്യുക.