കിംസിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
കിംസിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമിനീർഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധയും മറ്റ് രോഗങ്ങളും കണ്ടെത്തുകയും വിദഗ്ധ ചിത്സയ്ക്ക് സഹയകമാക്കുകയും ചെയ്യുന്ന സലൈവറി ഗ്ലാന്റ് എന്റോസ്കോപ്പി (സിയലൊഎന്റോസ്കോപ്പി) അടക്കമുള്ള നൂതന സംവിധാനങ്ങളോട് കൂടിയാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ഇന്നു സാധാരണമായികൊണ്ടിരിക്കുന്ന ഉമിനീർ ഗ്രന്ഥിയിൽ രൂപപെടുന്ന കല്ലിന്റെ വിദഗ്ദ ചികിത്സ ഈ സിയലോളജി യൂണിറ്റിന്റെ പ്രത്യേകതയാണ്. സൈലോ എന്റോസ്കോപ്പി വഴി റേഡിയോ വികിരണങ്ങളുടെ സഹയമില്ലാതെ തന്നെ രോഗനിർണ്ണയം സാധ്യമാക്കുന്നതിനോടൊപ്പം ഓപ്പറേഷന്റെ സഹയമില്ലാതെ തന്നെ ഉമിനീർ ഗ്രന്ഥിയിലുണ്ടാകുന്ന തടസങ്ങളും കല്ലും നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് ശരീരത്തിൽ മുറിപാടുകൾ വരാതെ തന്നെ ചെയ്യുന്ന രീതി ആയതിനാൽ രോഗിക്ക് ദിവസങ്ങൾ ആശുപത്രിയിൽ തങ്ങുന്നത് ഒഴിവാക്കാനകുമെന്ന് യൂണീറ്റ് തലവൻ ഡോ. ജയകുമാർ പറഞ്ഞു. അമിതമായി ഉമിനീർ ഒലിച്ചിറങ്ങുന്ന അവസ്‌ഥ, ഉമ്നീർ ഗ്രന്ഥികളിലുണ്ടാകുന്ന അണുബാധ, വ്രണം, ട്യൂമർ തുടങ്ങിയവയ്ക്കുള്ള ആധുനിക ചികിത്സാരീതികൾ സൈലോളജി യൂണീറ്റിന്റെ പ്രധാന സവിശേഷതകളാണ്.