ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നത്. തീവ്രമായ മനോനിലയിലായിരുന്ന മാതാപിതാക്കൾ അവരുടെ ഏക മകളുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ലക്ഷങ്ങൾ കൊടുത്താണ് ഇവൾക്ക് ബിഡിഎസിന് അഡ്മിഷൻ വാങ്ങിയത്. പക്ഷേ, അവൾക്ക് യാതൊരു ഉത്തരവാദിത്തബോധവുമില്ല. കോളജിൽ ചെന്ന നാൾ മുതൽ അവൾ ഉഴപ്പാൻ തുടങ്ങിയതാണ്. ഇത്രയും രൂപ കൊടുത്താണ് അഡ്മിഷൻ വാങ്ങിയതെന്ന യാതൊരു ചിന്തയും അവൾക്കില്ല. പഠിക്കാൻ ശ്രദ്ധകിട്ടുന്നില്ലെന്നാണ് അവൾ പറയുന്നത്. എന്നെ കഷ്‌ടപ്പെടുത്താനാണ് ഇവിടെ കൊണ്ടുവന്നു വിട്ടിരിക്കുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ അവൾ പറയും. ചിലപ്പോൾ പൊട്ടിത്തെറിക്കും. ഈയിടെ അവൾ ഹോസ്റ്റൽ മുറിയിൽ കൂട്ടുകാരികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞരമ്പു മുറിക്കാൻ ശ്രമം നടത്തി. പിന്നീട് താൻ അപമാനിതയായെന്നും കുട്ടികളെ അഭിമുഖീകരിക്കാൻ വയ്യെന്നും അതുകൊണ്ട് ഇനി കോളജിലേക്കു പോകാൻ പറ്റില്ലെന്നും പറഞ്ഞു ഹോസ്റ്റൽ മുറിയിൽ തന്നെ കഴിയുകയായിരുന്നു.

പ്രിൻസിപ്പൽ വിവരം അറിയിച്ചതിനാൽ ഞാൻ പെട്ടെന്ന് വിദേശത്തുനിന്ന് അവധി തരപ്പെടുത്തി വന്നതാണ്. ദേഷ്യ വും നിരാശയും കടിച്ചമർത്തി ആ പിതാവ് എന്നോട് പരാതി പറഞ്ഞു. ഇത് അസുഖമൊന്നുമല്ല സാർ. ഇവളുടെ അഹങ്കാരമാണ്. ഇവൾ പഠിക്കാൻ സമർഥയായിരുന്നു. എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉയർന്ന ശതമാനത്തിൽ പാസായ എന്റെ മകൾ ഇപ്പോൾ മിക്ക വിഷയങ്ങൾക്കും തോൽക്കുകയാണ്. ഇവളെ നല്ലൊരു മനഃശാസ്ത്രജ്‌ഞനെ കാണിച്ച് ചികിത്സിപ്പിച്ചതിനു ശേഷം കോളജിലോട്ട് കൊണ്ടുവന്നാൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആരെ കാണിച്ചാലും ഞാനിനി ആ കോളജിലേക്ക് ഇല്ലെന്നും എന്റെ മാനം പോയെന്നും പറഞ്ഞ് അവൾ ശാഠ്യം പിടിക്കുന്നു. ഞങ്ങൾ ഇവളെ പല സൈക്യാട്രിസ്റ്റുകളെയും കാണിച്ചു. അവരുടെ വിഷമരുന്നുകൾ കഴിക്കുമ്പോൾ തളർച്ചയും കുഴച്ചിലും കാരണം തുടർന്നു കഴിക്കാൻ കൂട്ടാക്കുന്നില്ല. മരുന്നുകൾ കഴിച്ചാൽ അവൾ വല്ലാതെ ആക്രമണകാരിയാകുന്നതാണ് കാണുന്നത്. അതു കഴിച്ചാൽ മന്ദബുദ്ധിയാകുമെന്ന് എല്ലാവരും പറയുന്നു.

ഒടുവിൽ സഹികെട്ട് കേരളത്തിലുള്ള ഒരു ദന്തൽ കോളജിൽ പുതിയ അഡ്മിഷൻ വാങ്ങിക്കാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി മകളുടെ മാനസിക പ്രശ്നങ്ങളെപ്പറ്റി തുറന്നുപറയാൻ അവസരമുണ്ടായി. മകൾ പഠിച്ച കോളജിൽതന്നെ തുടർന്നു പഠിക്കാൻ പറ്റുന്ന ഒരു മാനസിക നില ഉണ്ടാക്കിയെടുക്കുന്നതിനു സാറിന്റെ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സകൊണ്ടു സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുതന്നു. അങ്ങനെയാണ് എല്ലാ പ്രതീക്ഷയുമറ്റ ഞങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത്.

പ്രിയയുടെ മാനസികനിലയും വ്യക്‌തിത്വ ഘടനയിലെ പ്രത്യേകതകളും മനഃശാസ്ത്ര പരിശോധനകൾ കൊണ്ടു വിലയിരുത്തി റോഷാക് എന്ന മനോരോഗ നിർണയ പരിശോധന നടത്തി. ചിത്തഭ്രമം ഇല്ലെന്ന് ഉറപ്പാക്കി. ബുദ്ധി പരിശോധനയിൽ അതിബുദ്ധിമതിയാണെന്നു തെളിഞ്ഞെങ്കിലും മാനസിക സംഘർഷവും അടിസ്‌ഥാനപരമായ വ്യക്‌തിത്വ വൈകല്യവുമാണ് പഠനത്തോടും പ്രതിബന്ധങ്ങളോടും പൊരുത്തപ്പെട്ടു പോകാനുള്ള അവളുടെ കോപ്പിംഗ്സ്കിൽസിനെ നിർവീര്യമാക്കുന്നതെന്ന് മനഃശാസ്ത്രപരമായി കണ്ടെത്തി.


അത്യാധുനിക മനഃശാസ്ത്ര ചികിത്സയായ കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക് ട്രെയിനിംഗ്, ചിന്താ വൈകല്യങ്ങൾ മാറ്റാൻ സഹായിക്കുന്ന തോട്ട് കൺട്രോൾ സോഫ്റ്റ്വെയർ ടെക്നോളജി, സെൽഫ് ഹിപ്നോസിസ് എന്നീ ചികിത്സാ മാർഗങ്ങൾ വളരെ നാളുകൾ നിരന്തരം പ്രാക്ടീസ് ചെയ്തതിലൂടെ പ്രിയയുടെ ആത്മനിന്ദയും ആത്മഹത്യാ ചിന്തയും മാറ്റി ബലിഷ്ഠമായ ഒരു വ്യക്‌തിത്വ ഘടനയ്ക്കു രൂപം നൽകി.

സന്തോഷവതിയായ പ്രിയ അവൾ പഠിച്ചിരുന്ന കോളജിലേക്കു തന്നെ തിരിച്ചുപോയി പഠനം തുടർന്നു. പ്രശ്നങ്ങളെ വളരാനുള്ള ഉപാധിയായി കണ്ട് പോസിറ്റീവ് തിങ്കിംഗിലൂടെ പ്രതിബന്ധങ്ങളെ മനഃശാസ്ത്രപരമായി അതിജീവിക്കാനുള്ള കോച്ചിംഗ് നിരന്തരം നൽകി മനസിനെ ബലിഷ്ഠപ്പെടുത്തിക്കൊണ്ടിരുന്നു. ക്രമേണ വിഷാദമെല്ലാം മാറി പഠനം വിജയകരമായി പൂർത്തിയാക്കിയശേഷം ബാംഗളൂരിൽനിന്നു തിരിച്ചുവന്നപ്പോൾ പ്രിയ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കിയ ഒരു വലിയ പല്ല് എന്റെ കൺസൾട്ടേഷൻ റൂമിന്റെ മേശപ്പുറത്ത് എന്നും വയ്ക്കുന്നതിനായി കൊണ്ടുതന്നു. അതിൽ പ്രിയ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ‘“ഠവമിസ ്യീൗ െീ ാൗരവ ളീൃ ാമസശിഴ ാല ൊശഹല മഴമശി” അത് ഇപ്പോഴും എന്റെ മേശപ്പുറത്തുണ്ട്. മനഃശാസ്ത്രചികിത്സയിലൂടെ പ്രിയ കൈവരിച്ച ഈ വൈകാരികമായ പുനർജന്മം ചികിത്സയോടു സഹകരിച്ചു പ്രവർത്തിക്കുന്ന ഏതൊരു വ്യക്‌തിക്കും പടിപടിയായി കൈവരിക്കാവുന്ന ഒരു വളർച്ചയാണ്.

ജീവിതപ്രശ്നങ്ങളുമായി ഏറ്റുമുട്ടി മനോവിഷമങ്ങൾക്കിരയാവുന്ന ദുർബല ചിത്തരായ ആളുകൾ പെട്ടെന്നുള്ള പരിഹാരം തേടി സൈക്യാട്രി മരുന്നുകൾ വാങ്ങി കഴിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന ചികിത്സാഭ്യാസമാണെന്ന് ഓർമിക്കുക. ലോകപ്രസിദ്ധ സൈക്യാട്രിസ്റ്റായ ഡോ. പീറ്റർ ബ്രഗിൻ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജ്യെരവശമേൃശര ഉൃൗഴെ ഒമ്വമൃറെ േീ വേല ആൃമശി ൽ ഇത്തരം മരുന്നുകൾ തലച്ചോറിനെ തകർക്കുന്ന മാരകവിഷങ്ങളാണെന്നും തലച്ചോറിലേക്ക് വിഷം കടത്തിവിട്ട് സെല്ലുകളെ തകർത്ത് ചിന്തയില്ലാതാക്കാമെന്ന വ്യാമോഹം മാരക വിപത്തുകളിലേക്ക് നയിക്കുമെന്നും നമ്മെ താക്കീത് ചെയ്യുന്നു.

<യ>ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, ഗവ. മെഡിക്കൽ കോളജ്)
കാളിമഠത്തിൽ,അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,തെളളകം പി.ഒ.–കോട്ടയം 686 016ഫോൺ നമ്പർ – 9847054817 സന്ദർശിക്കുക: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഷീലെുവശമെമര.രീാ