സന്പുഷ്ട ഭക്ഷണംകണ്ണന്റെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധയാണുള്ളത്. പച്ചരി, ഗോതമ്പ്, പഞ്ഞിപ്പുൽ, മഞ്ഞൾപൊടി, കരിപ്പെട്ടി തുടങ്ങിയവ കുറുക്കി ഉപ്പ് ചേർത്ത് ഉരുളയാക്കി നൽകും. കൂടാതെ ലാക്ടജൻ, ഗ്ലൂക്കോസ് വെള്ളം എന്നിവ കുടിക്കാനും നൽകുന്നുണ്ട്.
കോവിഡ് കാല നിയന്ത്രണത്തേ തുടർന്ന് ഏറെ കാലം വിനോദ സഞ്ചാരകേന്ദ്രം അടഞ്ഞുകിടന്നതിനാൽ അധിക സന്ദർശക സമ്പർക്കം ഒഴിവാക്കുന്നതിനും കാരണമായി. സന്ദർശകർ എത്തിയാൽ പിന്നേ കണ്ണന് വിശ്രമില്ല. ആകെ പുകിലാണ്. ഓടി നടന്നും നിലത്ത് ഉരുണ്ടും എല്ലാവരുടെ ശ്രദ്ധ ആകർഷിക്കുന്നതിലും ഇവൻ വിരുതനാണ്.