ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
6:09 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Lent Special 2024
ഹൃദയത്തിന്റെ പരിച്ഛേദനം
സിസ്റ്റർ റോസ്ലിൻ എംടിഎസ്, ബേസ് തോമാ ദയറ, പാലമറ്റം
Sunday, February 18, 2024 10:17 AM IST
X
ദൈവം ഏബ്രഹാമുമായി ചെയ്ത ഉടന്പടിയുടെ അടയാളമായി യഹൂദമതത്തിൽ പരിച്ഛേദനം നിലകൊള്ളുന്നു. “എന്റെ ഉടന്പടി നിന്റെ മാംസത്തിൽ ശാശ്വതമായ ഒരു ഉടന്പടിയായി നിലനിൽക്കും’’ (ഉൽപ 17,13) എന്ന കർത്താവിന്റെ വാക്കനുസരിച്ച് യഹൂദപുരുഷന്മാർ ജനനത്തിന്റെ എട്ടാം ദിവസം തങ്ങളുടെ അഗ്രചർമം ഛേദിക്കുന്ന പതിവ് ഇന്നും തുടർന്നു പോരുന്നു. ഈ പരിച്ഛേദനം സഭയുടെ വിശുദ്ധ പാരന്പര്യത്തിൽ ശാരീരിക തലത്തിൽനിന്ന് ആത്മീയ തലത്തിലേക്കു പരിണാമം പ്രാപിച്ചതിനു ചരിത്രം സാക്ഷിയാണ്.
വിജാതീയർ സഭയിൽ അംഗത്വം നേടിയപ്പോൾ അവർക്കു പരിച്ഛേദനം ആവശ്യമുണ്ടോ എന്നതു സഭയിൽ തർക്ക വിഷയമായി. ശാരീരിക പരിഛേദനമല്ല ഹൃദയത്തിന്റെ പരിച്ഛേദനമാണ് യഥാർഥ പരിച്ഛേദനം, ആന്തരികമായി യഹൂദനായിരിക്കുന്നവനാണ് യഥാർഥ യഹൂദൻ എന്ന പൗലോസ് ശ്ലീഹായുടെ ആത്മീയ ദർശനം (റോമ 2,28-29) സഭയുടെ മനസായി.
പരിഛേദനം അതിൽതന്നെ ഒന്നുമല്ലെന്നും പരിച്ഛേദനത്തെ അർഥപൂർണമാക്കുന്നതു വിശ്വാസമാണെന്നും ശരീരത്തെക്കാൾ കൂടുതൽ ഹൃദയമാണു മുറിക്കപ്പെടേണ്ടതെന്നും സഭയുടെ ആദിമ മല്പാന്മാർ പഠിപ്പിച്ചു. സുറിയാനി പിതാവായ അഫ്രഹാത്തിന്റെ ഭാഷ്യമനുസരിച്ച് ആബേലും നോഹയും ഹേനോക്കുമൊക്കെ ദൈവത്തെ പ്രീതിപ്പെടുത്തിയതു പരിച്ഛേദനം മൂലമല്ല, മറിച്ച് ഉടന്പടിയോടുള്ള തങ്ങളുടെ വിശ്വസ്തതകൊണ്ടാണ്. ഏബ്രഹാമിനെ ആശീർവദിച്ച മെൽക്കിസെദ്ക്കും പരിഛേദിതനായിരുന്നില്ല.
അഫ്രഹാത്തിന്റെ പ്രബോധനമനുസരിച്ചു മാമ്മോദീസായിലാണു ഹൃദയത്തിന്റെ പരിച്ഛേദനം നടക്കേണ്ടത്. മാമ്മോദീസാ വേളയിൽ നാം നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുനീക്കി പുതിയ മനുഷ്യനെ അതായത് മിശിഹായെ ധരിക്കുന്നു. ഹൃദയത്തിന്റെ പരിച്ഛേദനത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ച് മാർ അപ്രേമും ഇപ്രകാരം പഠിപ്പിക്കുന്നു.
ശാരീരികമായി പരിച്ഛേദിതനാണെങ്കിലും ഹൃദയത്തിൽ പരിച്ഛേദനം ഇല്ലാത്തവൻ ബാഹ്യമായി പരിച്ഛേദിതനാണ്; എന്നാൽ, ആന്തരികമായി പരിച്ഛേദിതനും. എന്നാൽ ശാരീരികമായി അപരിച്ഛേദിതനാണെങ്കിലും ഹൃദയത്തിൽ പരിച്ഛേദനമുള്ളവൻ ആത്മാവിൽ പരിച്ഛേദിതനാണ്, നയനങ്ങൾക്ക് അപരിച്ഛേദിതനും. പരിച്ഛേദിത ഹൃദയത്താൽ അപരിച്ഛേദിതൻ വിശുദ്ധനായി തീരുന്നു. അവന്റെ ഹൃദയത്തിന്റെ മണവറയിൽ സ്രഷ്ടാവ് വസിക്കുന്നു (കന്യാത്വഗീതം 44,17-20).
വിശുദ്ധഗ്രന്ഥ പാരന്പര്യത്തിലും സുറിയാനി സഭയുടെ ആത്മീയ പാരന്പര്യത്തിലും ഹൃദയം വ്യക്തിയുടെ പ്രതീകമാണ്; ബാഹ്യമനുഷ്യന്റെയും ആന്തരികമനുഷ്യന്റെയും കേന്ദ്രം. ഹൃദയത്തിന്റെ പരിച്ഛേദനം അർഥമാക്കുന്നത് വ്യക്തിയുടെ സമഗ്രപവിത്രീകരണമാണ്.
തന്നിലുള്ള എല്ലാ ദുഷ്പ്രവണതകളും തിന്മയിലേക്കുള്ള ചായ്വുകളും മുറിച്ചുമാറ്റി പരിച്ഛേദിക്കപ്പെട്ട അവസ്ഥയിൽ അയാൾ ദൈവത്തിന്റെ കൂടാരമായി പരിണമിക്കുന്നു. ദൈവം അയാളിൽ വസിക്കുന്നു. അയാളോ ദൈവത്തിന്റെ യഥാർഥ ഉപവാസകൻ, അതായത് ദൈവത്തിന്റെ അടുത്തുവസിക്കുന്നവനായി പ്രശോഭിക്കുന്നു.
ADVERTISEMENT
സഭയുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്ന സുവർണ ഞായർ
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
അനുപമ പാദക്ഷാളനം
ചുംബിച്ചു വഞ്ചിച്ച യൂദാ
സ്വർഗീയ നിധിയോടൊപ്പം ക്രൂശിക്കപ്പെട്ടവർ
തിരുവുത്ഥാനഫലങ്ങളുടെ അവകാശിയാകുന്ന ബർ അബ്ബാ
ഓശാന: രക്ഷിക്കപ്പെട്ടവരുടെ ആർപ്പുവിളി
മിശിഹാ രാജാവിന്റെ വാഹനമായ ഭാഗ്യപ്പെട്ട കഴുത
വെള്ളിയാഴ്ചയുടെ നല്ലോർമകൾ
ലാസറിൽ തെളിയുന്ന ഉത്ഥാനരഹസ്യം
ജീവവൃക്ഷത്തിന്റെ വിജയഗാഥ
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
ദേവാലയം ശുദ്ധീകരിച്ച യഥാർഥ ദേവാലയം
ഉപവസിച്ച് ഉപാസകരായ സ്ത്രീനിര
പവിഴമുത്ത് തേടി
ശരീരങ്ങളുടെ ബോധപൂർവമായ സജീവബലി
ഹൃദയതാളമാകുന്ന സങ്കീർത്തനങ്ങൾ
വചനോപാസനയുടെ നല്ല നടപ്പുകൾ
ആത്മീയ ഇരട്ടത്വം
മഹത്വത്തിന്റെ വസ്ത്രവും വിവാഹവസ്ത്രവും
ഏകനായവനോടു കൂടെ ഏകരായി
വിസ്മയിപ്പിക്കുന്ന മൗനം
പ്രാർഥനയുടെ പരിശീലനക്കളരി
ഈശോനാമം എന്ന രക്ഷാകവചം
സ്ലീവായുടെ ചിറകിൻ തണലിൽ
വിശുദ്ധിയുടെ പരിമളം
ജീവന്റെ ഔഷധം
ആത്മാക്കളുടെ വൈദ്യൻ
കാണാമറയത്തെ കാരുണ്യപ്രവൃത്തികൾ
ഉപ്പ് കലർന്ന ബലി
നിന്ദിക്കപ്പെടുന്ന ദൈവിക ഛായ
നോന്പിൽ മുഴങ്ങുന്ന കൃപയുടെ കാഹളം
ഉപവാസത്തിന്റെ ജീവിതഭാഷ്യം
വിരസതയെന്ന ഉച്ചപ്പിശാച്
അപരിമേയന്റെ സന്നിധിയിൽ വിസ്മയപൂർവം
മനുഷ്യൻ: സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുന്ന കണ്ണി
മനുഷ്യൻ: ദൈവത്തിന്റെ ആദ്യജാതന്റെ ഛായ
കർത്താവിനെ പാർപ്പിടമാക്കിയവരും കർത്താവിന്റെ പാർപ്പിടമായവരും
പള്ളിക്കുള്ളിൽ പള്ളിയാകൂ!
പരിച്ഛേദിക്കപ്പെട്ട ഹൃദയം: പരിശുദ്ധ മദ്ബഹ
നിർമല ദർപ്പണങ്ങൾ
ഉപവാസം പടയായുധം
ഉപവാസത്തിന്റെ ഭാവാത്മകത
അധരങ്ങളുടെ ഫലമായ സ്തോത്രബലി
ഭാസുര നയനം
നിർമല ഹൃദയം
നുറുങ്ങിയ ഹൃദയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്ധിച്ചു
Business
5
വിംബിള്ഡണ് വിതുന്പി
Sports
ADVERTISEMENT
LATEST NEWS
ഡോ. ജയതിലക് ചുടു ചോറ് വാരാൻ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി: എന്. പ്രശാന്ത്
സംസ്ഥാനത്ത് വ്യാഴാഴ്ച പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
ADVERTISEMENT
ADVERTISEMENT