സെ​ഞ്ചു​റി​ക്കു​തി​പ്പി​ൽ ഷെ​യ്ൻ വാ​ട്സ​ണ്‍; സൂ​പ്പ​ർ കിം​ഗ്സി​നു കൂ​റ്റ​ൻ സ്കോ​ർ
സെ​ഞ്ചു​റി​ക്കു​തി​പ്പി​ൽ ഷെ​യ്ൻ വാ​ട്സ​ണ്‍; സൂ​പ്പ​ർ കിം​ഗ്സി​നു കൂ​റ്റ​ൻ സ്കോ​ർ
പൂ​ന: വെ​റ്റ​റ​ൻ താ​രം ഷെ​യ്ൻ വാ​ട്സ​ന്‍റെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു ചെ​യ്ത ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ണ്‍​സ് നേ​ടി.

ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​റാ​യി​റ​ങ്ങി​യ വാ​ട്സ​ണ്‍ ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ചെ​ന്നൈ സ്കോ​ർ കു​തി​ച്ചു​യ​ർ​ന്നു. സ്കോ​ർ 50ൽ ​അ​ന്പാ​ട്ടി റാ​യി​ഡു​വി​ന്‍റെ രൂ​പ​ത്തി​ൽ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ന്പോ​ൾ 12 റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു റാ​യി​ഡു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വാ​ട്സ​നൊ​പ്പം സു​രേ​ഷ് റെ​യ്ന എ​ത്തി​യ​തോ​ടെ ചെ​ന്നൈ സ്കോ​ർ കു​തി​ച്ചു. 11.5 ഓ​വ​റി​ൽ റെ​യ്ന പു​റ​ത്താ​കു​ന്പോ​ൾ 131 റ​ണ്‍​സാ​യി​രു​ന്നു ചെ​ന്നൈ സ്കോ​ർ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. റെ​യ്ന 29 പ​ന്തി​ൽ​നി​ന്ന് 46 റ​ണ്‍​സ് നേ​ടി.


ഇ​തി​നു​ശേ​ഷ​വും ത​ക​ർ​ത്ത​ടി​ച്ച വാ​ട്സ​ൻ, 51-ാം പ​ന്തി​ൽ സെ​ഞ്ചു​റി കു​റി​ച്ചു. അ​വ​സാ​ന ഓ​വ​റി​ൽ പു​റ​ത്താ​കു​ന്ന​തി​നു മു​ന്പ് 57 പ​ന്തി​ൽ​നി​ന്ന് 106 റ​ണ്‍​സ് വാ​ട്സ​ണ്‍ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തു. ഒ​ന്പ​തു ബൗ​ണ്ട​റി​ക​ളും ആ​റു സി​ക്സ​റും വാ​ട്സ​ണ്‍ പ​റ​ത്തി.

എം.​എ​സ്.​ധോ​ണി(5), സാം ​ബി​ല്ലിം​ഗ്സ്(3) എ​ന്നി​വ​ർ​ക്കു തി​ള​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ചെ​ന്നൈ സ്കോ​റിം​ഗി​നെ ബാ​ധി​ച്ചു. 24 റ​ണ്‍​സു​മാ​യി ഡ്വെ​യ്ൻ ബ്രാ​വോ​യും ര​ണ്ടു റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും പു​റ​ത്താ​കാ​തെ​നി​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി ശ്രേ​യ​സ് ഗോ​പാ​ൽ മൂ​ന്നും ലാ​ഫ്ലി​ൻ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.