വല്ലാത്ത ശൂന്യത, ഒറ്റയ്ക്കായതുപോലെ..! മുഖപുസ്തകത്തിൽ അകംപൊള്ളി ജോസ്മോൻ
Tuesday, April 9, 2019 8:11 PM IST
കോട്ടയം: വല്ലാത്ത ശൂന്യത...അച്ചാച്ചന് പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തില് ഒറ്റയ്ക്കായതുപോലെ... ഇതുവരെ കരുത്തായി കൂടെയുണ്ടായിരുന്ന പിതാവ് ഇനിയില്ലെന്ന യാഥാർഥ്യത്തിന്റെ വേദനയിൽ അകംപൊള്ളിയ മകൻ എഴുതിയ കുറിപ്പ്.
കെ.എം മാണിയെന്ന രാഷ്ട്രീയ അതികായനെയല്ല തന്റെ അച്ചാച്ചനെ ഓർത്തെടുക്കുകയാണ് ജോസ്.കെ മാണി. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ച വരികൾ ഇതിനകം വൈറലായിക്കഴിഞ്ഞു.