ഹൂസ്റ്റൺ കൺവൻഷന് സംഗീതശോഭയേകാൻ "മാർഗം'
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് സീറോമലബാർ ദേശീയ കൺവൻഷനു സംഗീതശോഭയേകാൻ സംഗീത ആൽബമൊരുങ്ങുന്നു. കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെന്‍റ് ജോസഫ് ദേവാലയത്തിലെ ഗായകസംഘമാണ് മാർഗം എന്ന പേരിലുള്ള ക്രിസ്തീയസംഗീത ആൽബം സമർപ്പിക്കുന്നത്. ജൂലൈ 14ന് ഹൂസ്റ്റൺ സെന്‍റ് ജോസഫ് ദേവാലയത്തിൽ രാവിലെ ഒമ്പതിന് നടക്കുന്ന ദിവ്യബലിക്കു ശേഷം ആൽബം ഔദ്യോഗികമായി പുറത്തിറക്കും.

പ്രമുഖ ക്രിസ്തീയഗാനരചയിതാവ് ബേബി ജോൺ കലയന്താനിയും സംഗീതസംവിധായകൻ പീറ്റർ ചേരാനല്ലൂർ വീണ്ടും ഒന്നിക്കുന്നു എന്നതാണ് മാർഗത്തിന്‍റെ മറ്റൊരു പ്രത്യേകത. ഫാ. സിറിയക് കോട്ടയിലും ഹെക്ടർ ലൂയിസും സംഗീതസംവിധാനത്തിൽ പങ്കാളികളാണ്. ബേബി ജോൺ കലയന്താനിക്കു പുറമേ, മാർ ജോയ് ആലപ്പാട്ട്, ഫാ. സിറിയക് കോട്ടയിൽ, ഫാ. ജോണിക്കുട്ടി പുലിശേരി, രാജേഷ് അത്തിക്കയം, ലിജോഷ് വേഴപ്പിള്ളി എന്നിവരും ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നു.

പിന്നണി ഗായകരായ വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ബിജു നാരായണൻ എന്നിവർക്കൊപ്പം കെസ്റ്റർ, വിൽസൺ പിറവം, മനോജ് ക്രിസ്റ്റി, കോറസ് പീറ്റർ, നൈദിൻ പീറ്റർ, ബിജോയ് പി. ജേക്കബ് എന്നിവരും ആലപിച്ച 13 ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ഏഴാമത് കൺവൻഷന്‍റെ ആപ്തവാക്യങ്ങളായ മാ​ർ​ത്തോ​മാ മാ​ർ​ഗം വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മാ​ർ​ഗം, ഉ​ണ​ർ​ന്നു പ്ര​ശോ​ഭി​ക്കു​ക എ​ന്നിവയാണ് 'മാർഗ'ത്തിന്‍റെയും കേന്ദ്രബിന്ദു. കൺവൻഷന്‍റെ തീം സോംഗ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഫാ. സിറിയക് കോട്ടയിലാണ്. ആൽബത്തിന് മാർഗം എന്ന പേര് നിർദേശിച്ചതും ആൽബത്തിന്‍റെ മേൽനോട്ടം വഹിച്ചതും കൺവൻഷൻ കൺവീനർ കൂടിയായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആണ്.


ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. വടക്കേഅമേരിക്കയിലെ നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി കുടുംബകൂട്ടായ്മയ്ക്കായെത്തുന്ന അയ്യായിരത്തില്‍പരം വിശ്വാസികൾക്കുള്ള സംഗീതസമർപ്പണം കൂടിയാകുകയാണ് സെന്‍റ് ജോസഫ് ഫൊറോനയുടെ 'മാർഗം'.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.