ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനു ഹൂസ്റ്റണിൽ പ്രൗഢോജ്വല തുടക്കം
അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷന് ഹൂസ്റ്റണിൽ തിരിതെളിഞ്ഞു. ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിൽ ആരംഭിച്ച കൺവൻഷൻ സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു.

രൂപതാ സഹായ മെത്രാനും കൺവൻഷന്‍റെ ജനറൽ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, മിസിസൗഗ സീറോ മലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ, തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. രാജീവ് വലിയവീട്ടിൽ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ, ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രധാന സ്പോൺസർമാരായ സിജോ വടക്കൻ, പി.വി. ഫ്രാൻസി, ജിബി പാറയ്ക്കൽ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് പ്രതിനിധി ബിജു പറനിലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എഴുപതോളം വൈദികർ ഒരുമിച്ച് അർപ്പിച്ച സമൂഹബലിയോടെയാണ് കൺവൻഷന് തുടക്കമായത്. ഉദ്ഘാടനചടങ്ങിനു ശേഷം ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിൽ അണിയിച്ചൊരുക്കിയ എറൈസ് എന്ന പേരിലുള്ള വർണശബളമായ ഓപ്പണിംഗ് പരിപാടിയും അരങ്ങേറി. കേരളീയ നാടൻ കലാരൂപങ്ങൾക്കൊപ്പം നൂതന കലാരൂപങ്ങളും കോർത്തിണക്കി ഒരുക്കിയ ദൃശ്യവിസ്മയത്തിൽ ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഇടവകയിലെ 380 പേരാണ് അണിനിരന്നത്.അ​മേ​രി​ക്ക​യി​ലെ സി​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും, കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടുന്ന ക​ണ്‍​വ​ൻ​ഷ​ന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. നാലുദിവസം നീളുന്ന കൺവൻഷനിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്.


കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കൺവൻഷന്‍റെ ഭാഗമായി നടക്കും. കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ- ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക​ളി​ൽ സന്ദേശം നല്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. ക്രിസ്തുവിശ്വാസം സ്വീകരിച്ച സിനിമാ താരം ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ സാക്ഷ്യം പങ്കുവെക്കും. പരിപാടികൾക്ക് പകിട്ടേകാൻ തൈക്കൂടം ബ്രിഡ്ജിന്‍റെ സംഗീതനിശയും സമാപനദിനത്തിൽ അരങ്ങേറും.കൺവൻഷന്‍റെ ഭാഗമായി വിവിധ ഇടവകകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ വർണശബളമായ ഘോഷയാത്രയും നടക്കും. ഇന്നു രാവിലെ ഏഴിന് ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍നിന്ന് ആരംഭിക്കുന്ന റാലിയിൽ സഭാധ്യക്ഷന്മാരും വൈദികരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ അണിനിരക്കും.

വിവരങ്ങൾ കൺവൻഷന്‍റെ വെബ്‌‌സൈറ്റിലും ലഭ്യമാണ്.

കൺവൻഷന്‍റെ തത്സമയ സംപ്രേഷണം കാണാം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.