ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐ​ടി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഐ​ടി​യു​ടെ തി​യ​റി പ​രീ​ക്ഷ​യും പ്രാ​ക്‌​ടി​ക്ക​ലി​നൊ​പ്പം ഓ​ൺ​ലൈ​ൻ ആ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്രാ​ക്‌​ടി​ക്ക​ൽ -28, റി​ക്കാ​ർ​ഡ് -2, തി​യ​റി -10, നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യം -10 എ​ന്നി​ങ്ങ​നെ ആ​കെ സ്കോ​ർ 50. പ​രീ​ക്ഷാ സ​മ​യം 1 മ​ണി​ക്കൂ​ർ. ഏ​തു ദി​വ​സ​മാ​ണ് നി​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തേ​ണ്ട​തെ​ന്ന് സ്കൂ​ളി​ൽ നി​ന്നു ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം ശ്ര​ദ്ധി​ച്ച് കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ എ​ത്ത​ണം.

നി​ങ്ങ​ളു​ടെ വ​ർ​ക്ക് ഷീ​റ്റ് (റി​ക്കാ​ർ​ഡ് ബു​ക്ക്) ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടു​വ​രാ​ൻ മ​റ​ക്ക​രു​ത്. ഇ​ൻ​വി​ജി​ലേ​റ്റ​ർ നി​ർ​ദേ​ശി​ക്കു​ന്ന ക്ര​മ​ത്തി​ൽ Student Registration ജാ​ല​ക​ത്തി​ൽ കൃ​ത്യ​മാ​യി ര​ജി​സ്റ്റ​ർ ന​ന്പ​ർ ടൈ​പ്പ് ചെ​യ്ത്, Medium of Examination തെ​റ്റാ​തെ select ചെ​യ്ത് Register button ക്ലി​ക്ക് ചെ​യ്യ​ണം.

Register Number-ഉം Medium -​ഉം ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പാ​യാ​ൽ Confirmation Message -ൽ Yes ​ക്ലി​ക്ക് ചെ​യ്യാം. തു​ട​ർ​ന്ന് Start Theory Examination എ​ന്ന ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്യ​ണം. തി​യ​റി ഭാ​ഗ​ത്ത് Multiple Choice വി​ഭാ​ഗ​ത്തി​ൽ 1/2 സ്കോ​ർ വീ​ത​മു​ള്ള 10 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​രോ​ന്നി​നും ഓ​രോ ഉ​ത്ത​ര​ത്തി​ൽ tick ചെ​യ്യ​ണം. Very short answer വി​ഭ​ാഗ​ത്തി​ൽ 1 സ്കോ​ർ വീ​ത​മു​ള്ള 5 ചോ​ദ്യ​ങ്ങ​ളി​ൽ ഓ​രോ​ന്നി​നും 2 ശ​രി ഉ​ത്ത​ര​ങ്ങ​ൾ വീ​തം tick ചെ​യ്യ​ണം. തു​ട​ർ​ന്ന് Finish Theory Exam ക്ലി​ക്ക് ചെ​യ്യാം.


Practical Section-ൽ 4 ​ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ചോ​ദ്യ​ങ്ങ​ൾ. ഓ​രോ ഗ്രൂ​പ്പി​ലും 2 Choice ക​ൾ ഉ​ണ്ടാ​കും. ര​ണ്ടു ചോ​ദ്യ​ങ്ങ​ളും ശ്ര​ദ്ധി​ച്ചു വാ​യി​ച്ച​തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ന്നാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നു​റ​പ്പു​ള്ള ചോ​ദ്യ​ത്തി​ന് വേ​ണം Start കൊ​ടു​ക്കാ​ൻ. ഒരു ചോ​ദ്യ​ത്തി​ന് പ​ര​മാ​വ​ധി 7 സ്കോ​ർ Save ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ഉ​ത്ത​ര​ങ്ങ​ൾ File name ന​ൽ​കി നി​ശ്ചി​ത Folder -ൽ ​ത​ന്നെ save ചെ​യ്യ​ണം.

ഒ​രു ഉ​ത്ത​രം ചെ​യ്തു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ചോ​ദ്യം ചെ​യ്യാ​നാ​യി പാ​ന​ലി​ലെ Next Question -ൽ ​ക്ലി​ക്ക് ചെ​യ്യ​ണം. Start Exam ക്ലി​ക് ചെ​യ്താ​ൽ മാ​ത്ര​മേ ഇ​ൻ​വി​ജി​ലേ​റ്റേ​ഴ്സി​ന് Score രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ട് 4 ഗ്രൂ​പ്പി​ലും ഓ​രോ ചോ​ദ്യ​ത്തി​നു വീ​തം Start Exam ക്ലി​ക് ചെ​യ്ത് Open ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​തി​നു​ശേ​ഷം ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ Finish Exam ക്ലി​ക് ചെ​യ്യാ​വൂ. ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ സം​ശ​യ​ങ്ങ​ളു​ണ്ടാ​യാ​ൽ ഇ​ൻവി​ജി​ലേ​റ്റേ​ഴ്സി​നോ​ട് ചോ​ദി​ക്കാ​ൻ മ​ടി​ക്കേ​ണ്ട​തി​ല്ല.

ഐ​ടി മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ശേ​ഖ​ര​ത്തി​ൽ നി​ന്നു ത​ന്നെ​യാ​കും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ളും. അ​തു​കൊ​ണ്ട് അ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ചെ​യ്തു പ​രി​ശീ​ലി​ക്കു​ന്ന​ത് പ്ര​യോ​ജ​ന​ക​ര​മാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05