ടോ ക്കിയോയിലെ ഒയി ഒളിന്പിക് ഹോക്കി സ്റ്റേഡിയത്തിൽ പിറന്ന ആ ഗോളിന്റെ അലയൊലികളിലാണു മയാഡി കാല ഗ്രാമം. ദൈവാനുഗ്രഹം, അവളെക്കുറിച്ച് അഭിമാനിക്കുന്നു, ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട് അവൾ- ഗുർജിത് കൗറിന്റെ പിതാവ് സത്നം സിംഗിന്റെ വാക്കികളാണിത്. കർഷകനായ സത്നം സിംഗിന്റെ രണ്ടാമത്തെ മകളാണ് ഗുർജിത്, ഇന്ത്യൻ ഹോക്കിയുടെ അഭിമാന താരം.