ഇതിനെല്ലാം മറ്റൊരു വശവുമുണ്ട്. 1980നുശേഷം ജപ്പാനിൽ യുവജനങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 1980ലാണ് ജപ്പാനിൽ ഏറ്റവും കുറവ് ജനനനിരക്ക് രേഖപ്പെടുത്തപ്പെട്ടത്. കുട്ടികളുടെ എണ്ണം കുറയുന്നതു മറ്റ് പല രാജ്യങ്ങളെയുംപോലെ ജപ്പാനിലും പ്രശ്നമായിക്കൊണ്ടിരിക്കുന്നു.
പെൻഷനിലേക്കു ഭീമമായ തുക ഒഴുക്കേണ്ട സാഹചര്യവുമാണു നിലവിൽ ഈ രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി നിലവിൽ കൂടുതൽ കുട്ടികൾവേണമെന്ന നിലപാടിലാണു സർക്കർ. ഒന്നിലധികം കുട്ടികളുള്ളവർക്ക് ഓരോ കുട്ടിക്കും ഒരു ലക്ഷം യെൻ (67,303 രൂപ) വീതം നൽകാനുള്ള നിയമം കൊണ്ടുവരാനും ജാപ്പനീസ് സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ടോക്കിയോയിൽനിന്ന് ആൻ ജോബി