പിതാവ് ഭക്ഷണം കഴിക്കുമ്പോള് ചോദിക്കും. അപ്പു ഭക്ഷണം കഴിച്ചോ?. നിങ്ങള് നന്നായി കഴിക്കണം. ശരീരം ശ്രദ്ധിക്കണമെന്നെല്ലാം പറയും. കൂടെയുള്ളവരുടെ ഓരോ ചെറിയ പ്രശ്നത്തിലും പിതാവ് ഇടപ്പെടുമായിരുന്നു. ദിവസവും പത്ത് പത്രം വായിക്കുന്ന പിതാവിനെയാണ് ഞാന് കണ്ടിരിക്കുന്നത്. ഏതു വിഷയത്തിലും പിതാവിന് അറിവുണ്ടായിരുന്നു. പലപ്പോഴും പിതാവിന്റെ വാക്കുകള് കേട്ടു അഭ്ഭുതത്തോടെ നിന്നിട്ടുണ്ട്.
രാത്രിയില് 9.15ന് പിതാവ് ഉറങ്ങും. രാത്രി യാത്രകളും പരിപാടികളും അതു കൊണ്ട് തന്നെ സ്വീകരിക്കാറില്ല. 2019വരെ വെളുപ്പിനെ 2.40ന് എഴുന്നേല്ക്കുമായിരുന്നു. രണ്ടുമൂന്നു വര്ഷമായി വെളുപ്പിനെ അഞ്ചിനാണ് എഴുന്നേല്ക്കുന്നത്. വെളുപ്പിനെ എഴുന്നേറ്റു പ്രാര്ഥനയില് ലയിക്കും. ഞാന് സ്വര്ഗത്തില് പോകാന് ഒരുങ്ങുകയാണെന്നു പറയുമായിരുന്നു.
പിതാവിന്റെ ഓരോ വാക്കും പ്രവൃത്തിയും പ്രാര്ഥനയും സഭയ്ക്കും വിശ്വാസികള്ക്കു വേണ്ടിയായിരുന്നുവെന്നാണ് എന്റെ അനുഭവം. അസുഖബാധിതനാകുന്നതുവരെ കൂടുതലും സഭയെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമായിരുന്നു സംസാരം.