ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ അച്ഛനായി നെടുമുടിയും അച്ഛന്റെ കൂട്ടുകാരനായി ഇന്നസെന്റും തകർത്തഭിനയിച്ചപ്പോൾ ആ ചിരിക്കൂട്ട് പ്രേക്ഷകരിലേക്കെത്താൻ താമസമുണ്ടായില്ല.
നാവിൻതുന്പിലെ നർമം ഒരുപോലെ വിളന്പി ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഇന്നസെന്റ് പോയിരിക്കുന്നു. നേരത്തെ പോയി തനിക്കായി കാത്തിരിക്കുന്നവരുടെ അടുത്തേക്ക്.
സംവിധായകൻ ലാൽ കുറിച്ചത് പോലെ സ്വർഗം സന്പന്നമായി.