"തിരക്കുണ്ടോയെന്നു ചോദിച്ചാല്‍ 15 സര്‍ജറി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. കൂടെ പത്തു സോഷ്യല്‍ മീഡിയ പോസ്റ്റും കാണും. സര്‍ജറിക്കു ശേഷം ഡോക്ടര്‍ക്ക് ഒരു മണിക്കു ഫ്ളൈറ്റ് ഉണ്ടെന്നു പറയുന്നതു കേട്ടു.
മുംബൈക്കോ മറ്റോ പോവുകയാണത്രേ.'
"അയ്യോ, ഡോക്ടര്‍തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് എന്റെ സര്‍ജറിക്ക് ഇത്തിരി സമയം കൂടുതല്‍ എടുക്കുന്നതാണെന്നാ. എനിക്കാണെങ്കില്‍ പതിനഞ്ചാമത്തെ ഊഴവും. ഇതിനുവേണ്ടി അവധിയെടുത്താ ഞാന്‍ വന്നിരിക്കുന്നത്. ഇനി നാളെ സമയം തികഞ്ഞില്ലേല് സര്‍ജറി വീണ്ടും മാറ്റിവയ്ക്കുമോ?'
"അതു താന്‍ പേടിക്കേണ്ട. എത്ര തിരക്കുണ്ടെങ്കിലും സര്‍ജറി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു നടത്തിയിട്ടേ ഡോക്ടര്‍ പോകൂ. സമയത്തിനനുസരിച്ചു സാര്‍ അഡ്ജസ്റ്റ് ചെയ്തോളും.'
"ഈ അഡ്ജസ്റ്റ് ചെയ്യുമെന്നൊക്കെ പറഞ്ഞാല്‍ എന്താ ഉദ്ദേശിച്ചത്?'
"തന്റെ ആവശ്യം നാളെ സര്‍ജറി നടക്കുകയെന്നതല്ലേ. സമയം വൈകി തന്റെ കൈയുടെ സര്‍ജറി തീരില്ലെന്നു തോന്നിയാല്‍ നാളത്തേക്കു തത്കാലം നാക്കോ മൂക്കോ മുറിച്ചു ഡോക്ടര്‍ കെട്ടിക്കോളും. തന്റെ അവധിയും വെറുതെയാവില്ല. കൈക്കു വേണമെങ്കില്‍ സമയം പോലെ പിന്നീടൊരെണ്ണം ചെയ്തോളും. താന്‍ ധൈര്യമായി സര്‍ജറിയുടെ കാര്യം അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോ!'
മിസ്ഡ് കോൾ
=താരപ്രചാരകരെ നിയന്ത്രിക്കണമെന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത.
=സോംനാംബുലിസം!