രാ​മാ​യ​ണ പാ​രാ​യ​ണം എ​ന്തി​ന് ‍?
രാ​മാ​യ​ണ പാ​രാ​യ​ണം എ​ന്തി​ന് ‍?
"ആ​ർ​ഷ​മീ​യാ​ദ്യ​മാം കാ​വ്യം
പ​ണ്ട് വാ​ല്മീ​കി​യാ​ൽ കൃ​തം-
ചൊ​ൽ​ക​യും കേ​ൾ​ക്ക​യും ചെ​യ് വോ​ൻ
പാ​രി​ൽ പാ​പ​വി​മു​ക്ത​നാം'


ക​വി​വാ​ക്യം അ​ന​ശ്വ​രം. പ​ര​മ​മാ​യ സ​ത്യം. രാ​മാ​യ​ണ പാ​രാ​യ​ണം ന​മു​ക്ക് നേ​ടി​ത്ത​രു​ന്ന​ത് എ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം - സു​ഖ​വും സ​മാ​ധാ​ന​വും കൈ​വ​രു​ന്നു, ഭ​യ​ങ്ങ​ളെ അ​ക​റ്റാം, സ്നേ​ഹം എ​ന്ന ത​ത്ത്വം മ​ന​സി​ൽ ഊ​ട്ടി​ഉ​റ​പ്പി​ക്കാം, ഭ​ക്തി വ​ർ​ധി​പ്പി​ക്കാം, സ​ക​ല​ജീ​വ​ജാ​ല​ങ്ങ​ളേ​യും സ്നേ​ഹി​ക്കാ​നു​ള്ള മ​ന​സ് നേ​ടി​യെ​ടു​ക്കാം, ആ​ഗ്ര​ഹ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാം, വി​വേ​ക​മു​ള്ള മ​ന​സ് നേ​ടി​യെ​ടു​ക്കാം. രാ​മാ​യ​ണ​പാ​രാ​യ​ണ​ത്തോ​ടെ ഈ ​ത​ത്ത്വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ച​വ​രെ ജ​നം ആ​ദ​രി​ക്കു​ന്നു, ശ്രീ​രാ​മ​നെപ്പോ​ലെ. ശ​രീ​രം ശു​ചി​യാ​ക്കു​ന്ന​തു പോ​ലെ വി​കാ​ര​ത്തി​ന് അ​ടി​മ​പ്പെ​ട്ട മ​ന​സി​നെ വി​വേ​ക​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കു​ന്നു. ധ​ർ​മ​നി​ഷ്ഠ പ​ര​മ​ല​ക്ഷ്യ​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്നു.


"ജീ​വാ​ത്മാ​വെ​ന്നും പ​ര​മാ​ത്മാ​വു​മെ​ന്നോ​ർ​ക്കി​ൽ
കേ​വ​ലം പ​ര്യാ​യ ശ​ബ്ദ​ങ്ങ​ളെ​ന്ന​റി​ഞ്ഞാ​ലും'


ര​ണ്ടും ഭേ​ദ​മി​ല്ലെ​ന്നു പ​റ​യു​ന്പോ​ൾ പ​ര​മാ​ത്മാ​വി​ൽ നി​ന്നു പു​റ​പ്പെ​ട്ട് വ​ന്ന​ത് ത​ന്നെ​യാ​ണ് ജീ​വാ​ത്മാ​വെ​ന്നും ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. രാ​മാ​യ​ണം ന​മു​ക്ക് ത​രു​ന്ന സ​ന്ദേ​ശ​വും അ​തു​ത​ന്നെ​യാ​ണ്. അ​നാ​വ​ശ്യ ചോ​ദ്യ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്താം. ന​ല്ല ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന രാ​മാ​യ​ണം പാ​രാ​യ​ണം ചെ​യ്ത് നി​ർ​വൃ​തി അ​ട​യാം. ഉ​ത്ത​മ മ​നു​ഷ്യ​നാ​യി ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കാം. സ്വ​ത്വ ഗു​ണ​മെ​ന്ന സ്വ​ർ​ഗ​പ്രാ​പ്തി നേ​ടാം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.