കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ
ധ​​​ന​​​മ​​​ന്ത്രി, കേ​​​ര​​​ളം

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച സ​​​ജീ​​​വ​​​മാ​​​യ ച​​​ർ​​​ച്ച​​​യാണ് ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്‌. ന​​​മ്മ​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​ങ്ങ​​​ളെ ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്‌. ഇ​​​തി​​​നി​​​ട​​​യി​​​ൽ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍ ക​​​ഴി​​​ഞ്ഞ ആ​​​ഴ്‌​​​ച​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നു കേ​​​ന്ദ്രം ന​​​ല്‍കു​​​ന്ന ധ​​​ന​​​വി​​​ഹി​​​തം സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

ധ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ള്‍

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​ന്‍റെ ധ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ള്‍ പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​​ന്നാ​​​ണ് - ത​​​ന​​​ത് റ​​​വ​​​ന്യു വ​​​രു​​​മാ​​​നം, കേ​​​ന്ദ്രവി​​​ഹി​​​തം, വാ​​​യ്പ. ത​​​ന​​​ത് നി​​​കു​​​തി വ​​​രു​​​മാ​​​നം 2022 മാ​​​ര്‍ച്ചി​​​ല്‍ 58,300 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ 2023 മാ​​​ര്‍ച്ചി​​​ല്‍ ഇ​​​ത്‌ 71,900 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍ധി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, കേ​​​ന്ദ്ര റ​​​വ​​​ന്യു വി​​​ഹി​​​തം 2022 മാ​​​ര്‍ച്ചി​​​ല്‍ 47,800 കോ​​​ടിയാ​​​യി​​​രു​​​ന്ന​​​ത് 2023 മാ​​​ര്‍ച്ചി​​​ല്‍ 45,608 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു.

കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​ന് എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍കി​​​യ വാ​​​യ്പ 2020-21ൽ 28,566 ​​​കോ​​​ടി​​​യാ​​​ണ്. 2021-22ൽ 27,000 ​​​കോ​​​ടി​​​യും. 2022-23ൽ 30,800 ​​​കോ​​​ടി​​​യും. ​​​ഈ വ​​​ർ​​​ഷം റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്‌ 8400 കോ​​​ടി രൂപ​​​യാ​​​ണ് കു​​​റ​​​യു​​​ന്ന​​​ത്‌. ഒ​​​പ്പം, ജി​​​എ​​​സ്‌​​​ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ർ​​​ത്തി​​​യ​​​തി​​​ലൂ​​​ടെ 12,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വേ​​​റെ​​​യു​​​മു​​​ണ്ട്‌. അ​​​താ​​​യ​​​ത്‌, മൊ​​​ത്ത​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍, കേ​​​ന്ദ്രവി​​​ഹി​​​ത​​​ത്തി​​​ലും വാ​​​യ്പ​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ലും വ​​​രു​​​ത്തി​​​യ കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തവ​​​രു​​​മാ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​ത്‌. അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​നം ത​​​ന​​​ത് നി​​​കു​​​തി വ​​​രു​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ചെ​​​ല​​​വുകൾ രണ്ടുതരം

ഒ​​​രു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ചെ​​​ല​​​വ് ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. റ​​​വ​​​ന്യു​​​ ചെ​​​ല​​​വും മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വും. റ​​​വ​​​ന്യു​​​ ചെ​​​ല​​​വ് എ​​​ന്നാ​​​ല്‍ ശ​​​മ്പ​​​ളം, പെ​​​ന്‍ഷ​​​ന്‍, വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വ് തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ർ​​​ത്ത​​​ന ഇ​​​ന​​​ങ്ങ​​​ളാ​​​ണ്. മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് എ​​​ന്ന​​​ത് റോ​​​ഡ്, പാ​​​ലം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ന​​​ട​​​ത്തു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ്. മൊ​​​ത്തം ചെ​​​ല​​​വ് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ 2021 മാ​​​ര്‍ച്ചി​​​ല്‍ 1.39 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത്, 2023 മാ​​​ര്‍ച്ചി​​​ല്‍ 1.59 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 2022 മാ​​​ര്‍ച്ചി​​​ലെ​​​യും 2023 മാ​​​ര്‍ച്ചി​​​ലെ​​​യും വ​​​ര​​​വും ചെ​​​ല​​​വും താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ കേ​​​ര​​​ളം ഇ​​​ന്ന് നേ​​​രി​​​ടു​​​ന്ന ധ​​​നഞെ​​​രു​​​ക്ക​​​ത്തിന്‍റെ അ​​​ടി​​​സ്ഥാ​​​ന കാ​​​ര​​​ണം കേ​​​ന്ദ്ര റ​​​വ​​​ന്യു വി​​​ഹി​​​ത​​​ത്തി​​​ലും വാ​​​യ്പാ അ​​​നു​​​മ​​​തി​​​യി​​​ലും വ​​​ന്ന കു​​​റ​​​വാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് മ​​​തി​​​യാ​​​യ റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ച്ചോ?

ഇ​​​നി ന​​​മു​​​ക്ക് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​രാം. പ​​​തി​​​ന​​​ഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍ റ​​​വ​​​ന്യു​​​ ക​​​മ്മി ഗ്രാ​​​ന്‍റാ​​​യി 37,814 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‌ നി​​​ശ്ച​​​യി​​​ച്ച​​​ത്. 2021-22ൽ 19,891 ​​​കോ​​​ടി, 2022-23ൽ 13,174 ​​​കോ​​​ടി, 2023-24ൽ 4749 ​​​കോ​​​ടി. അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഈ ​​​ഇ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​രു രൂ​​​പ​​​പോ​​​ലും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​മി​​​ല്ല. റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റ് കേ​​​ര​​​ള​​​ത്തി​​​ന് കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച സൗ​​​ജ​​​ന്യ​​​മ​​​ല്ല.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രിന്‍റെ ​ധ​​​നന​​​യ​​​ങ്ങ​​​ളും നി​​​കു​​​തിസ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലെ മാ​​​റ്റ​​​വും മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​നു ഉ​​​ണ്ടാ​​​യ വി​​​ഭ​​​വന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ​​​യും, നി​​​കു​​​തിപി​​​രി​​​വി​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​ത്തി​​​യ വെ​​​ട്ടി​​​ക്കു​​​റ​​​യ്‌​​​ക്ക​​​ലി​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വ​​​രു​​​മാ​​​നക്കു​​​റ​​​വിന്‍റെ​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് റ​​​വ​​​ന്യു ക​​​മ്മി ഗ്രാന്‍റ് അ​​​നു​​​ദി​​​ച്ച​​​ത്‌. യ​​​ഥാ​​​ര്‍ഥ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് കേ​​​ന്ദ്രന​​​യ​​​ങ്ങ​​​ള്‍ മൂ​​​ലം ഉ​​​ണ്ടാ​​​യ വ​​​രു​​​മാ​​​നന​​​ഷ്ട​​​ത്തി​ന്‍റെ പ​​​കു​​​തിപോ​​​ലും റ​​​വ​​​ന്യു ക​​​മ്മി ഗ്രാന്‍റി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

ഡി​​​വി​​​സി​​​ബി​​​ള്‍ പൂ​​​ളി​​​ല്‍നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന് ല​​​ഭി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന വി​​​ഹി​​​തം ഓ​​​രോ ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലം ക​​​ഴി​​​യു​​​മ്പോ​​​ഴും കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്. 10-ാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​മ​​​യ​​​ത്ത് 3.875 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തിന്‍റെ വി​​​ഹി​​​തം പ​​​തി​​​നാ​​​ലാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ല​​​ത്ത് 2.5 ആ​​​യും, പ​​​തി​​​ന​​​ഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷന്‍റെ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1.925 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞു. ഇ​​​തു​​​മൂ​​​ലം ഒ​​​രോ വ​​​ർ​​​ഷ​​​വു​​​മു​​​ള്ള വ​​​രു​​​മാ​​​നന​​​ഷ്ടം വ​​​ള​​​രെ വ​​​ലു​​​താ​​​ണ്.

ഈ ​​​വ​​​ർ​​​ഷം കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന തു​​​ക​​​ക​​​ളി​​​ലും വാ​​​യ്‌​​​പാ​​​നു​​​വാ​​​ദ​​​ത്തി​​​ലും മു​​​ന്‍വ​​​ര്‍ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് 57,400 കോ​​​ടി രൂ​​​പ​​​യാ​​​ണ് കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. വാ​​​യ്‌​​​പാ​​​നു​​​മ​​​തി​​​യി​​​ൽ 19,000 കോ​​​ടി രൂ​​​പ നി​​​ഷേ​​​ധി​​​ച്ചു. റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്‌ 8400 കോ​​​ടി രൂ​​​പ കു​​​റ​​​ഞ്ഞു. ജി​​​എ​​​സ്‌​​​ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 12,000 കോ​​​ടി​​​യോ​​​ളം രൂ​​​പ ഇ​​​ല്ലാ​​​താ​​​യി. നി​​​കു​​​തിവി​​​ഹി​​​തം 3.58 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന്‌ 1.925 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ച​​​തി​​​ലു​​​ടെ 18,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​രു​​​മാ​​​നന​​​ഷ്ടം. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു നി​​​കു​​​തി​​​യാ​​​യി ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​മാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ ക​​​മീ​​​ഷ​​​ൻ തീ​​​ർ​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​കു​​​തി വി​​​ഹി​​​ത​​​മാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക്‌ ന​​​ൽ​​​കു​​​ന്ന​​​ത്‌.

പ​​​തി​​​ന​​​ഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മീ​​​ഷ​​​ൻ തീ​​​ർ​​​പ്പ്‌ അ​​​നു​​​സ​​​രി​​​ച്ച്‌ നി​​​ല​​​വി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന തു​​​ക​​​യു​​​ടെ 41 ശ​​​ത​​​മാ​​​ന​​​മേ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക്‌ വി​​​ഭ​​​ജി​​​ക്കു​​​ന്നു​​​ള്ളൂ. 14-ാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ല​​​ത്ത് കേ​​​ന്ദ്ര​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്ന തു​​​ക​​​യു​​​ടെ 42 ശ​​​ത​​​മാ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി വി​​​ഭ​​​ജി​​​ച്ചു​​​ ന​​​ല്‍കി​​​യ​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ സെ​​​സും സ​​​ര്‍ചാ​​​ര്‍ജും കേ​​​ന്ദ്ര നി​​​കു​​​തി വി​​​ഹി​​​ത​​​ത്തി​​​ല്‍ കു​​​ത്ത​​​നെ ഉ​​​യ​​​ര്‍ത്തി​​​യ​​​തു​​​മൂ​​​ലം വ​​​ലി​​​യ കു​​​റ​​​വ് വി​​​ഭ​​​ജി​​​ക്കു​​​ന്ന വി​​​ഹി​​​ത​​​ത്തി​​​ല്‍ വ​​​ന്നി​​​ട്ടു​​​ണ്ട്. 2011-12 വ​​​ര്‍ഷ​​​ത്തി​​​ല്‍ മൊ​​​ത്തം സെ​​​സും സ​​​ര്‍ചാ​​​ര്‍ജും 10.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 2021- 22ല്‍ 28.1 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍ന്നു. ഇ​​​തു​​​മൂലം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക്‌ വി​​​ഭ​​​ജി​​​ക്കേ​​​ണ്ട കേ​​​ന്ദ്രനി​​​കു​​​തി വി​​​ഹി​​​ത​​​ത്തി​​​ൽ ഏ​​​താ​​​ണ്ട്‌ മു​​​ന്നി​​​ലൊ​​​ന്നു ഭാ​​​ഗ​​​ത്തോ​​​ളം കു​​​റ​​​യു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തു​​​നി​​​ന്ന്‌ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ​​​നി​​​ന്ന്‌ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട തു​​​ക​​​യാ​​​ണി​​​ത്‌. കേ​​​ര​​​ളം പോ​​​ലൊ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഇ​​​തു​​​മു​​​ലം ഉ​​​ണ്ടാ​​​ക്കു​​​ന്ന ന​​​ഷ്ടം വ​​​ള​​​രെ വ​​​ലു​​​താ​​​ണ്.


ജി​​​എ​​​സ്ടി വി​​​ഷ​​​യ​​​ങ്ങ​​​ള്‍

വാ​​​റ്റി​​​ൽ അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്ന വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ജി​​​എ​​​സ്‌​​​ടി​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​ത്തി​​​ൽ റ​​​വ​​​ന്യു ന്യൂ​​​ട്ര​​​ൽ നി​​​ര​​​ക്കാ​​​യി നി​​​ശ്ച​​​യി​​​ച്ച 16 ശ​​​ത​​​മാ​​​നം 11 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക്‌ കൂ​​​പ്പു​​​കു​​​ത്തി. ഇ​​​തും സം​​​സ്ഥാ​​​ന​​​ത്തിന്‍റെ വ​​​രു​​​മാ​​​നം കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി. 14 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക നി​​​കു​​​തി വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ജി​​​എ​​​സ്‌​​​ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്‌.

14 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​കവ​​​ർ​​​ധ​​​ന ഇ​​​ല്ലാ​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ, കു​​​റ​​​വ്‌ വ​​​രു​​​ന്ന തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്ക​​​ണം. 2022 ജൂ​​​ണ്‍ മു​​​ത​​​ല്‍ ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കു​​​ന്ന​​​തും കേ​​​ന്ദ്രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഈ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ത്തിന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന​​​ത് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ്. ഇ​​​ങ്ങ​​​നെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര കാ​​​ലാ​​​വ​​​ധി നീ​​​ട്ടു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് വ​​​രു​​​മാ​​​നന​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള സെ​​​സ്‌ വ​​​ഴി​​​യാ​​​ണ് തു​​​ക സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴും സെ​​​സ്‌ പി​​​രി​​​വ്‌ തു​​​ട​​​രു​​​ന്നു​​​മു​​​ണ്ട്‌. ന​​​ഷ്ടപ​​​രി​​​ഹാ​​​ര കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന പൊ​​​തു​​​ ആ​​​വ​​​ശ്യ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​ത്.

ക​​​ണ​​​ക്കു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം

2021-22 ലെ ​​​സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ര​​​വ്-ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് എജി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന​​​ത് മു​​​മ്പും ഉ​​​ന്ന​​​യി​​​ച്ച ആ​​​ക്ഷേ​​​പ​​​മാ​​​ണ്. സം​​​സ്ഥാ​​​നം എ​​​ജി​​​ക്ക് കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ എ​​​ജി​​​യാ​​​ണ് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് എ​​​ജി ക​​​ണ​​​ക്കു​​​ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​ത്തി​​​ന് ന​​​ൽ​​​കി. പ​​​ക​​​ർ​​​പ്പ് കേ​​​ര​​​ള​​​ത്തി​​​നും ല​​​ഭി​​​ച്ചു.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ അ​​​തി​​​തീ​​​വ്ര ഉ​​​ദാ​​​ര​​​വ​​​ത്‌​​​കൃ​​​ത സാ​​​മ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളാ​​​ണ് പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്‌. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ദ​​​രി​​​ദ്ര​​​ർ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ഒ​​​രു​​​വി​​​ധ സൗ​​​ജ​​​ന്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട്‌ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്‌. ഇ​​​തേ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ കു​​​ത്ത​​​കക​​​ൾ​​​ക്ക്‌ എ​​​ല്ലാ​​​വി​​​ധ സ​​​ഹാ​​​യ​​​വും വാ​​​രി​​​ക്കോ​​​രി ന​​​ൽ​​​കു​​​ന്നു.

അ​​​വ​​​രു​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ബാ​​​ങ്ക്‌ വാ​​​യ്‌​​​പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്നു. കേ​​​ന്ദ്രസ​​​ർ​​​വീ​​​സി​​​ലും പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലും നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്നു. ക​​​രാ​​​ർ നി​​​യ​​​ന​​​വും പു​​​റം​​​ക​​​രാ​​​ർ ജോ​​​ലി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നൊ​​​ന്നാ​​​യി വി​​​റ്റു​​​തു​​​ല​​​യ്‌​​​ക്കു​​​ന്നു. കു​​​ത്ത​​​ക​​​ക​​​ൾ​​​ക്ക്‌ അ​​​മി​​​ത​​​ലാ​​​ഭം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള വ്യ​​​ഗ്ര​​​ത​​​യി​​​ൽ ഭ​​​ക്ഷ്യവി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്നു​​​പോ​​​ലും സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വാ​​​ങ്ങു​​​ന്നു.

വി​​​പ​​​ണിവി​​​ല നി​​​ശ്ച​​​യി​​​ച്ചോ​​​ട്ടെ എ​​​ന്ന​​​താ​​​ണ് നി​​​ല​​​പാ​​​ട്‌. ഇ​​​തി​​​നെ​​​ല്ലാം ബ​​​ദ​​​ലാ​​​യ സാ​​​മ്പ​​​ത്തി​​​ക, ക്ഷേ​​​മ, വി​​​ക​​​സ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്‌. ഇ​​​ത്‌ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ​​​യും, അ​​​ത്‌ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ൽ​​​ത​​​ന്നെ വ​​​ല്ലാ​​​ത്ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്‌. കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കാ​​​ൻ നീ​​​തി ആ​​​യോ​​​ഗി​​​നു​​​പോ​​​ലും ക​​​ഴി​​​യു​​​ന്നി​​​ല്ല. ഇ​​​തൊ​​​ക്കെ​​​യാ​​​ണ് കേ​​​ര​​​ളം ഇ​​​ന്ന് നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നം.

ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​യ്‌​​​ക്ക​​​ൽ

ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള ക​​​ടം കു​​​റ​​​യ്‌​​​ക്കു​​​ന്നു എ​​​ന്ന പേ​​​രി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ്‌ അ​​​വ​​​കാ​​​ശം കു​​​റ​​​ച്ച​​​ത്‌. 2021-22 മു​​​ത​​​ൽ കി​​​ഫ്‌​​​ബി​​​യും, പെ​​​ൻ​​​ഷ​​​ൻ ക​​​മ്പ​​​നി​​​യും എ​​​ടു​​​ക്കു​​​ന്ന വാ​​​യ്‌​​​പ അ​​​താ​​​തു​​​ വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​ക​​​ട​​​മെ​​​ടു​​​പ്പ്‌ അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ​​​നി​​​ന്ന്‌ വെ​​​ട്ടി​​​ക്കു​​​റ​​​യ്‌​​​ക്കു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് 2021-22 ൽ ​​​ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ല​​​ഭി​​​ച്ച വാ​​​യ്‌​​​പ​​​യെ നാ​​​ലാ​​​യി പ​​​കു​​​ത്ത​​​ശേ​​​ഷം, ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മു​​​ത​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി 3,140 കോ​​​ടി രൂ​​​പ വീ​​​തം ക​​​ട​​​മെ​​​ടു​​​പ്പ്‌ അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ​​​നി​​​ന്നു വെ​​​ട്ടി​​​ക്കു​​​റ​​​യ്‌​​​ക്കു​​​ന്ന​​​ത്‌.

കേ​​​ര​​​ള​​​ത്തി​​​നു​​​ മാ​​​ത്ര​​​മാ​​​യി അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന ഈ ​​​ത​​​ത്വ​​​ങ്ങ​​​ളൊ​​​ന്നും കേ​​​ന്ദ്രം പാ​​​ലി​​​ക്കാ​​​റി​​​ല്ലെ​​​ന്ന​​​താ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ പോ​​​കു​​​ന്ന​​​ത്‌. നാ​​​ഷ​​​ണ​​​ല്‍ ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി​​​യും ഫു​​​ഡ് കോ​​​ര്‍പറേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ളൊ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ല്‍നി​​​ന്നും കു​​​റ​​​യ്ക്കാ​​​റി​​​ല്ല.

സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ കേ​​​ന്ദ്രവി​​​ഹി​​​തം കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്നു​​​ണ്ടോ?

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം അ​​​ട​​​ച്ച​​​ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ന്‌ എ​​​ല്ലാം ന​​​ല്‍കി എ​​​ന്ന​​​ നി​​​ല​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി. സം​​​സ്ഥാ​​​നം മുൻ​​​കൂ​​​റാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്‌​​​ത സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ന്‍റെ തു​​​ച്ഛ​​​മാ​​​യ വി​​​ഹി​​​തം​​​പോ​​​ലും മൂ​​​ന്നേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷം​​​വ​​​രെ കു​​​ടി​​​ശി​​​ക​​​യാ​​​ക്കി.

2020 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ 2023 ജൂ​​​ണ്‍വ​​​രെ സം​​​സ്ഥാ​​​നം മൂ​​​ൻ​​​കൂ​​​ർ 579.95 കോ​​​ടി രൂ​​​പ ഈ ​​​മാ​​​സ​​​മാ​​​ണ് കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​ത്‌. അ​​​താ​​​യ​​​ത് സം​​​സ്ഥാ​​​നം മു​​​ന്‍കൂ​​​റാ​​​യി ന​​​ല്‍കി​​​യ തു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ കേ​​​ന്ദ്രം ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ളം 62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ക്ക് സം​​​സ്ഥാ​​​നം പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര വി​​​ഹി​​​തം ല​​​ഭി​​​ക്കു​​​ന്ന​​​ത്‌ 5.66 ല​​​ക്ഷം പേ​​​ർ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണ്.

2023 ജൂ​​​ലൈ മാ​​​സ​​​ത്തി​​​ലെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ മാ​​​ത്രം ഒ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാം. കേ​​​ര​​​ളം സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന് മൊ​​​ത്തം ന​​​ല്‍കി​​​യ​​​ത് 769.5 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ല്‍ കേ​​​ന്ദ്ര വി​​​ഹി​​​തം 17.15 കോ​​​ടി രൂ​​​പ മാ​​​ത്രം. കേ​​​ര​​​ളം ഇ​​​പ്പോ​​​ഴ​​​ത് മു​​​ന്‍കൂ​​​റാ​​​യി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്‌ എ​​​പ്പോ​​​ൾ മ​​​ട​​​ക്കി​​​കി​​​ട്ടു​​​മെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യു​​​മി​​​ല്ല. സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന് കേ​​​ന്ദ്രം എ​​​ല്ലാ സ​​​ഹാ​​​യ​​​വും ന​​​ല്‍കി​​​ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന്‌ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം മ​​​റ​​​ച്ചു​​​വ​​​ച്ചു.